ഹെൽപ് ഡെസ്കുമായി ഐ.സി.എഫ് സ്വഫ വളൻറിയർമാർ
text_fieldsകുവൈത്ത് സിറ്റി: പൊതുമാപ്പ് ഹെൽപ് ഡെസ്കുമായി ഐ.സി.എഫ് സ്വഫ വളൻറിയർമാർ. രേഖകൾ ശരിയാക്കാൻ എംബസിയിൽ എത്തുന്നവരെ സഹായിക്കാൻ രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ അമ്പതോളം വളൻറിയർമാർ കർമനിരതരാണ്. പാസ്പോർട്ട് ഓഫിസുകളിലും വളൻറിയർമാരുടെ സേവനം ലഭ്യമാണ്. എംബസി ആവശ്യപ്പെടുന്ന ഏതു സഹായവും നൽകാൻ തയാറാണെന്ന് ഐ.സി.എഫ് പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമി, ജനറൽ സെക്രട്ടറി അഡ്വ. തൻവീർ ഉമർ, ക്ഷേമകാര്യ സെക്രട്ടറി അബൂ മുഹമ്മദ് എന്നിവർ അധികൃതരെ അറിയിച്ചു. എംബസി അഫയേഴ്സ് കോഓഒാഡിനേറ്റർ സമീർ മുസ്ലിയാർ, സ്വഫ ക്യാപ്റ്റൻ അബ്ദുൽ അസീസ് പുല്ലാളൂർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
