‘ഹലോ ഡോക്ടർ’ ഒാൺലൈൻ സേവനം
text_fieldsകുവൈത്ത് സിറ്റി: കോവിഡെന്ന മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന കുവൈത്തിലെ മലയാളി സമൂഹത്തിനായി ഒാൺലൈൻ ഡോക്ടർ കൺസൽട്ടൻസി ഒരുക്കുന്നു.
അത്യാവശ്യ ഘട്ടത്തിൽ ആ രോഗ്യരംഗത്തെ വിദഗ്ധരുമായി രോഗവിവരം പങ്കുവെക്കാനും നിർദേശം തേടാനും ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷനും മെട്രോ മെഡിക്കൽ കെയറും സഹകരിച്ചാണ് സംവിധാനമൊരുക്കുന്നത്.
ഇതിനായി 66036777, 66527628, 97274958 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. സ്വകാര്യ ക്ലിനിക്കുകൾ അടച്ചിടുകയും വലിയ ആശുപത്രികളിൽ അടിയന്തര കേസുകൾ മാത്രം പരിഗണിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഏറെ ഉപകാരപ്രദമാവും ഒാൺലൈൻ കൺസൽേട്ടഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
