ഫ്രാൻസുമായുള്ള ഹെലികോപ്ടർ ഇടപാടിലെ അഴിമതി അന്വേഷിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: വ്യോമ മേഖലയിൽ നവീകരണ ഭാഗമായി 1.1 ശതകോടി ഡോളർ ചെലവിൽ ഫ്രാൻസിൽനിന്ന് 30 സൈനിക ഹെലികോപ്ടറുകൾ വാങ്ങിയ ഇടപാട് സംബന്ധിച്ച് കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചു. 2016 ആഗസ്റ്റിലാണ് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ കാരക്കാൽ ഹെലികോപ്ടർ വാങ്ങുന്നതിന് കുവൈത്ത് പ്രതിരോധ മന്ത്രാലയം ഫ്രാൻസിലെ ഹെലികോപ്ടർ നിർമാണ കമ്പനിയുമായി കരാറിൽ ഒപ്പിട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള 2.5 ശതകോടി യൂറോയുടെ ആയുധ ഇടപാടിെൻറ ഭാഗമായിരുന്നു ഹെലികോപ്ടർ കച്ചവടം. മന്ത്രിസഭാകാര്യ മന്ത്രി അനസ് അൽ സാലിഹാണ് പ്രധാനമന്ത്രിയുടെ പ്രത്യേക അന്വേഷണ ഉത്തരവ് സംബന്ധിച്ച് ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. ഒാഡിറ്റ് ബ്യൂറോയും ഇടപാട് സംബന്ധിച്ച രേഖകളും വിശദാംശങ്ങളും പരിശോധിക്കും. ഒാഡിറ്റ് ബ്യൂറോ വൈകാതെ മന്ത്രിസഭക്ക് റിപ്പോർട്ട് സമർപ്പിക്കും. പ്രാദേശിക പത്രത്തിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ എം.എൽ.എ മുബാറക് അൽ ഹജ്റുഫ് ആണ് ബുധനാഴ്ച വിഷയം പാർലമെൻറിൽ ഉന്നയിച്ചതും അന്വേഷണം ആവശ്യപ്പെട്ടതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
