ഹെലികോപ്ടർ അപകടം: അനുശോചന സംഗമം
text_fieldsസൈനിക മേധാവി ഉൾപ്പെടെ അന്തരിച്ച അപകടത്തിൽ വിശ്വബ്രഹ്മം കുവൈത്ത് സംഘടിപ്പിച്ച അനുശോചന സംഗമം
കുവൈത്ത് സിറ്റി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിെൻറയും സഹപ്രവർത്തകരുടേയും നിര്യാണത്തിൽ വിശ്വബ്രഹ്മം കുവൈത്ത് അനുശോചന സംഗമം സംഘടിപ്പിച്ചു. വീരചരമം പ്രാപിച്ച ബിപിൻ റാവത്തിനും പത്നിക്കും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വീര ജവാന്മാർക്കും സംഗമം ആദരാഞ്ജലി അർപ്പിച്ചു.അബ്ബാസിയ സക്സസ് ലൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് വിശ്വബ്രഹ്മം വൈസ് പ്രസിഡൻറ് കെ.ടി. ബിജു, ജനറൽ സെക്രട്ടറി രാജേഷ്കുമാർ, സുശാന്ത് എന്നിവർ നേതൃത്വം നൽകി. അന്തരിച്ച വീര ജവാൻമാരുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

