ഹുദാ സെന്റർ മെഹബൂല യൂനിറ്റ് ചർച്ചാസംഗമം
text_fieldsഹുദാ സെന്റർ മെഹബൂല യൂനിറ്റ് ചർച്ചാസംഗമത്തിൽ മുഹമ്മദ് അഷ്‌റഫ് കല്ലുരുട്ടി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ‘മുഹമ്മദ് നബി -മാനവ മൂല്യങ്ങളുടെ നേർസാക്ഷി’ എന്ന കാമ്പയിന്റെ ഭാഗമായി മെഹബൂല യുണിറ്റ് കമ്മ്യൂണിറ്റി മീറ്റും ചർച്ചാസംഗമവും സംഘടിപ്പിച്ചു. സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തോട്ടങ്കണ്ടി അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ‘ഞാനറിഞ്ഞ പ്രവാചകൻ’ എന്ന വിഷയത്തിൽ സമഗ്രമായ ചർച്ച നടന്നു. ആദിൽ സലഫി ചർച്ചകൾ മോഡറേറ്റ് ചെയ്തു. ഷബീർ, അസ്‌ലം, ഷരീഫ്, മർസൂഖ്, ഇസ്മയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഹുദാ സെന്റർ ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ ആശംസ നേർന്നു. വീരാൻ കുട്ടി സ്വലാഹി സമാപന സന്ദേശം നൽകി. യുണിറ്റ് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് കല്ലുരുട്ടി സ്വാഗതവും നിസാർ പിലാക്കണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

