Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൈ​നീ​സ്...

ചൈ​നീ​സ് പ്ര​സി​ഡ​ന്റ്, ല​ബ​നാ​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ചൈ​നീ​സ് പ്ര​സി​ഡ​ന്റ്, ല​ബ​നാ​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങി​നൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ജി.​സി.​സി ഉ​ച്ച​​കോ​ടി​ക്കി​ടെ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങു​മാ​യി റി​യാ​ദി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്ത് അ​മീ​റി​ന്റെ ആ​ശം​സ​ക​ൾ കി​രീ​ടാ​വ​കാ​ശി ഷി ​ജി​ൻ​പി​ങ്ങി​നെ അ​റി​യി​ച്ചു. കു​വൈ​ത്തും ചൈ​ന​യും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള സൗ​ഹൃ​ദം ഇ​രു​വ​രും പ​ങ്കു​വെ​ച്ചു. എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നും ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ക്ഷേ​മ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കാ​നും ഇ​രു​വ​രും തീ​രു​മാ​ന​മെ​ടു​ത്തു.

ജി.​സി.​സി-​ചൈ​ന, അ​റ​ബ്-​ചൈ​ന ഉ​ച്ച​കോ​ടി​ക​ളു​ടെ അ​ജ​ണ്ട​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ വി​ഷ​യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. കു​വൈ​ത്ത് ധ​ന​കാ​ര്യ മ​ന്ത്രി​യും സാ​മ്പ​ത്തി​ക, നി​ക്ഷേ​പ കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ റു​ഷൈ​ദ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷെ​യ്ഖ് സ​ലേം അ​ബ്ദു​ല്ല അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹ് എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

കി​രീ​ടാ​വ​കാ​ശി​യു​ടെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ദി​വാ​ൻ ജ​മാ​ൽ അ​ൽ തി​യാ​ബ്, വി​ദേ​ശ​കാ​ര്യ വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി, കി​രീ​ടാ​വ​കാ​ശി​യു​ടെ ദി​വാ​ൻ മാ​സി​ൻ അ​ൽ ഇ​സ, ചൈ​ന​യി​ലെ അം​ബാ​സ​ഡ​ർ സ​ദെ​ഖ് മ​റാ​ഫി എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

ല​ബ​നാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ജീ​ബ് മി​ക്കാ​തി​യു​മാ​യും കി​രീ​ടാ​വ​കാ​ശി ച​ർ​ച്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വി​ധ വി​ഷ​യ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingPrime MinisterChinese PresidentLebanon
News Summary - Held a meeting with the Chinese President and the Prime Minister of Lebanon came
Next Story