ഭാരതീയ പ്രവാസി പരിഷത്ത് മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsഭാരതീയ പ്രവാസി പരിഷത്ത് കുവൈത്ത് നടത്തിയ മെഡിക്കൽ ക്യാമ്പ്
കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷത്ത് കുവൈത്ത് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തി. ഫർവാനിയ ബദർ അൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് മേയ് 20, ജൂൺ 10 തീയതികളിലാണ് ക്യാമ്പ് നടത്തിയത്. ആദ്യ ക്യാമ്പിൽ ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോ. സൗമ്യ ആർ. ഷെട്ടി, സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര, ഉടുപ്പി മണ്ഡൽ റോട്ടറി ക്ലബ് മുൻ പ്രസിഡൻറ് നാഗരാജ് തന്ത്രി എന്നിവർ വിശിഷ്ടാതിഥികളായി. രണ്ടാമത്തെ മെഡിക്കൽ ക്യാമ്പ് ഡോ. അനുരാഗ് ഗിരിജ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബി.പി.പി പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധീർ വി. മേനോൻ സംസാരിച്ചു. ജോയന്റ് സെക്രട്ടറി രാജ് ഭണ്ഡാരി സ്വാഗതവും സ്ത്രീശക്തി കൺവീനർ രശ്മി നവീൻ നന്ദിയും പറഞ്ഞു.

