ഇറാഖ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഇറാഖ് പ്രധാനമന്ത്രി
മുഹമ്മദ് അൽ സുദാനിയുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുദാനിയുമായി ചർച്ച നടത്തി. 59ാമത് മ്യൂണിക് സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് (എം.എസ്.സി-2023) ആയിരുന്നു ചർച്ച.
കൂടിക്കാഴ്ചയിൽ, കുവൈത്ത് രാഷ്ട്രീയ നേതൃത്വത്തിന്റെയും സർക്കാറിന്റെയും ജനങ്ങളുടെയും ആശംസ ശൈഖ് സലീം ഇറാഖ് പ്രധാനമന്ത്രിയെ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധത്തെക്കുറിച്ച് അവർ ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണത്തിന്റെ സാധ്യതകളും പൊതു താൽപര്യങ്ങൾ നിറവേറ്റുന്നതിനുള്ള വഴികളും അന്വേഷിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

