വെൽഫെയർ കേരള കുവൈത്ത് കാസർകോട് ജില്ല ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് കാസർകോട് ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു.ഭാരവാഹികൾ: ഫൈസൽ അമീർ (പ്രസി), സലീം മുഹമ്മദ് (സെക്ര), ഫാറൂഖ് ശർക്കി (ട്രഷ), ടി.പി. റഫീഖ് (വൈ. പ്രസി), എം.പി. ജുനൈർ (അസി. സെക്ര), ടി.കെ. ഹാരിസ് (അസി. ട്രഷ).
ഓൺലൈൻ തെരഞ്ഞെടുപ്പ് യോഗത്തിൽ കേന്ദ്ര വൈസ് പ്രസിഡൻറ് ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര മീഡിയ വിങ് സെക്രട്ടറി എം.കെ. ഗഫൂർ, കേന്ദ്ര സെക്രട്ടറി സഫീർ അബൂബക്കർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
കേന്ദ്ര ജനറൽ സെക്രട്ടറി ഗിരീഷ് വയനാട്, സെക്രട്ടറി അഷ്കർ മാളിയേക്കൽ എന്നിവർ സംസാരിച്ചു. ടി.പി. റഫീഖ് സ്വാഗതവും സലീം മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

