ഇടക്കിടെയുള്ള മഴ തുടരും; രാജ്യത്ത് പരക്കെ മഴ, തണുപ്പ് വർധിച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യം തണുപ്പ് സീസണിലേക്ക് പ്രവേശിക്കുന്നു. രണ്ടുദിവസങ്ങളിലായി തുടരുന്ന മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും താപനില കുത്തനെ കുറച്ചു. തിങ്കളാഴ്ച രാവിലെ മുതൽ അന്തരീക്ഷം മേഘാവൃതമായിരുന്നു. ഇടക്കിടെ നേരിയ രൂപത്തിൽ മഴയും എത്തി.മഴയും മഞ്ഞും നിറഞ്ഞ അന്തരീക്ഷം താപനിലയിൽ കുറവുവരുത്തിയതോടെ തണുപ്പും അനുഭവപ്പെട്ടു. ആളുകൾ തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ അണിഞ്ഞുതുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തണുപ്പ് കൂടുതൽ വർധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
ഈ ആഴ്ചയിൽ ഇടക്കിടെയുള്ള മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ പറഞ്ഞു. ചിലയിടങ്ങളിൽ മഴെക്കാപ്പം മിന്നലിനും സാധ്യതയുണ്ട്.പ്രഭാതങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാം. ഇവ താപനിലയിൽ ഗണ്യമായ കുറവുണ്ടാക്കും. പകൽസമയത്തെ ഉയർന്ന താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാത്രിയിൽ കാലാവസ്ഥ തണുപ്പുനിറഞ്ഞതായിരിക്കും. ആകാശം ഭാഗികമായി മേഘാവൃതമായി തുടരും.
മണിക്കൂറിൽ എട്ടുമുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ വടക്കുകിഴക്കൻ ദിശയിൽ നിന്ന് കാറ്റ് വീശുന്നത് തുടരും.
ബുധനാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ മഴ കൂടുതൽ ശക്തമാകും. വ്യാപകവും തുടർച്ചയായതുമായ മഴ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു. ജലത്തിന്റെ സാന്ദ്രത, അന്തരീക്ഷത്തിലെ താപനിലയിലെ വ്യതിയാനങ്ങൾ തുടങ്ങിയ സാഹചര്യങ്ങളെ ആശ്രയിച്ച് മഴയുടെ സമയത്തിലും തീവ്രതയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

