ലഹരി കേസിൽ കനത്ത ശിക്ഷ; പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ
text_fieldsകുവൈത്ത് സിറ്റി: ലഹരിക്കെതിരെ കർശന നടപടികളുമായി രാജ്യത്ത് പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നു.ലഹരി കേസുകളിൽ കർക്കശവും സമഗ്രവുമായ നടപടികൾ ഉറപ്പുവരുത്തുന്ന പുതിയ നിയമത്തിൽ മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ, തടവ്, പിഴ എന്നിങ്ങനെ ശിക്ഷ കനത്തതാക്കിയിട്ടുണ്ട്.മയക്കുമരുന്നുകളെയും സൈക്കോട്രോപിക് വസ്തുക്കളെയും ചെറുക്കുന്നതും ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതുമാണ് പുതിയ നിയമം.
ശിക്ഷാനടപടികൾ, പ്രതിരോധം, ചികിത്സ എന്നിവയുൾപ്പെടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പുതിയ നിമയത്തിൽ ഉൾക്കൊള്ളുന്നു. നിയമം കർശനമായി നടപ്പാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും രാജ്യത്ത് പൂർത്തിയായിട്ടുണ്ട്.ലഹരിയിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്ന നിലയിലാണ് അധികൃതർ കാണുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിൽ ബോധവത്കരണ കാമ്പയിനും ആരംഭിച്ചിരുന്നു. ലഹരിയുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 112, 1884141 ഹോട്ട്ലൈനുകളിൽ വിവരം അധികൃതരെ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

