Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത ചൂടിനൊപ്പം കാറ്റും
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂടിനൊപ്പം കാറ്റും. ഞായറാഴ്ച പലയിടങ്ങളിലും ശക്തമായ കാറ്റു വീശി. കാറ്റിൽ മണലും പൊടിയും ഉയർന്നു പൊങ്ങിയത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും പ്രയാസം തീർത്തു. വടക്കുപടിഞ്ഞാറൻ കാറ്റിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ പൊടിപടലങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് തുല്യമായ രീതിയിലാണ് കാറ്റു വീശിയത്. ഞായറാഴ്ച കുവൈത്തിൽ പകൽ 43 ഡിഗ്രിവരെ അന്തരീക്ഷ താപനില ഉയർന്നു. രാത്രിയും കനത്ത ചൂട് നിലനിന്നു. വരും ദിവസങ്ങളിലും ഉയർന്ന ചൂടും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.
Next Story

