Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവചനം പോലെ കുവൈത്തിൽ ...

പ്രവചനം പോലെ കുവൈത്തിൽ വൻ പൊടിക്കാറ്റ്

text_fields
bookmark_border
പ്രവചനം പോലെ കുവൈത്തിൽ വൻ പൊടിക്കാറ്റ്
cancel
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ശരിവെച്ച് വൻ പൊടിക്കാറ്റ്. സമീപത്തെ കാഴ്ച പോലും മറയ്ക്കുന്ന ശക്തമായ പൊടിക്കാറ്റാണ് തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമുതൽ അനുഭവപ്പെട്ടത്. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും റോഡ് ഗതാഗതത്തെയും പൊടി സാരമായി ബാധിച്ചു. അന്തരീക്ഷം പൂർണമായി പൊടിയിൽ മുങ്ങി. ഒഴിവാക്കാനാകാത്ത കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുന്നവർ പൊടി പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊതുജനങ്ങൾക്ക് പൊലീസ് നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി നമ്പറായ 112ൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
Show Full Article
TAGS:
Next Story