അ​ടു​ത്ത​യാ​ഴ്​​ച ചൂ​ട്​ കു​റ​യും; ജൂ​ലൈ​യി​ൽ ക​ടു​ത്ത ചൂ​ട്​ ത​ന്നെ

  • മ​ണി​ക്കൂ​റി​ൽ 65 കി.​മീ​റ്റ​ർ​വ​രെ വേ​ഗ​ത്തി​ൽ വ​ട​ക്കു കി​ഴ​ക്ക​ൻ കാ​റ്റ​ടി​ക്കു​ന്ന​തി​നാ​ൽ അ​ന്ത​രീ​ക്ഷം പൊ​ടി​മ​യ​മാ​യി​രി​ക്കു​ം​

14:18 PM
18/06/2019

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ അ​ടു​ത്ത​യാ​ഴ്​​ച​യോ​ടെ ചൂ​ട്​ കു​റ​യു​മെ​ന്ന്​ കാ​ലാ​വ​സ്ഥ വ​കു​പ്പി​​െൻറ പ്ര​വ​ച​നം. വ​ട​ക്ക​ൻ ഭാ​ഗ​ത്തു​നി​ന്ന്​ ശ​ക്​​ത​മാ​യ കാ​റ്റ്​ അ​ടി​ച്ചു​വീ​ശു​ന്ന കാ​ലാ​വ​സ്ഥ​യു​ടെ ‘അ​ൽ ബ​വാ​രീ​ഹ്​’ പ്ര​തി​ഭാ​സ​മാ​ണ്​ ചൂ​ട്​ കു​റ​ക്കു​ക. തു​റ​ന്ന​സ്ഥ​ല​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ട്.


 ഇ​ന്ത്യ​യി​ൽ​നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന ന്യൂ​ന​മ​ർ​ദ​മാ​ണ് അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​​െൻറ വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ കാ​റ്റ​ടി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 65 കി.​മീ​റ്റ​ർ​വ​രെ വേ​ഗ​ത്തി​ൽ വ​ട​ക്കു കി​ഴ​ക്ക​ൻ കാ​റ്റ​ടി​ക്കു​ന്ന​തി​നാ​ൽ അ​ന്ത​രീ​ക്ഷം പൊ​ടി​മ​യ​മാ​യി​രി​ക്കു​മെ​ന്നാ​ണ് ഇ​തി​​െൻറ പ്ര​ത്യേ​ക​ത. മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലും തു​റ​സ്സാ​യ ഇ​ട​ങ്ങ​ളി​ലും ചി​ല ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ആ​റു മ​ണി​ക്കൂ​ർ​വ​രെ ഈ ​കാ​റ്റ​ടി​ച്ചു​വീ​ശി​യേ​ക്കാം. അ​തേ​സ​മ​യം, ചി​ല ദി​വ​സ​ങ്ങ​ളി​ൽ കാ​റ്റി​​െൻറ ശ​ക്തി വ​ള​രെ കു​റ​യു​ക​യും ചെ​യ്യും. അ​തേ​സ​മ​യം, പി​ന്നീ​ട്​ വീ​ണ്ടും താ​പ​നി​ല ഉ​യ​ർ​ന്ന്​ ജൂ​ലൈ, ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യ ചൂ​ട്​ ത​ന്നെ​യാ​വും ഉ​ണ്ടാ​വു​ക​യെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​പ്പോ​ൾ കു​വൈ​ത്തി​ൽ പ​ക​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന​ടു​ത്താ​ണ്. 

Loading...
COMMENTS