Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചൂട് വർധിക്കുന്നു;...

ചൂട് വർധിക്കുന്നു; തീപിടിത്തം ശ്രദ്ധിക്കാം

text_fields
bookmark_border
ചൂട് വർധിക്കുന്നു; തീപിടിത്തം ശ്രദ്ധിക്കാം
cancel
camera_alt

ഖുറൈനിലെ തീപിടിത്തം അണക്കുന്ന ഫയർഫോഴ്സ്

കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നു. ഈ മാസം ആദ്യ ആഴ്ചയോടെ ഉയർന്നു തുടങ്ങിയ താപനില വരും നാളുകളിൽ വലിയ രൂപത്തിൽ വർധിക്കും. ജൂൺ മുതൽ ആഗസ്റ്റ് അവസാനം വരെ ശക്തമായ ചൂടാകും രാജ്യത്ത് അനുഭവപ്പെടുക. താപനില ഉയരുന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകളും വർധിക്കാറുണ്ട്. ചൂടുകാലത്ത് തീപിടിത്തം തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ചെറിയ അശ്രദ്ധകൾ വൻ ദുരന്തങ്ങൾക്കു കാരണമാകാം. വെള്ളിയാഴ്ച വെസ്റ്റ് അബു ഫാത്തിറ ഇൻഡസ്ട്രിയൽ ഏരിയയിലെ സെൻട്രൽ മാർക്കറ്റിൽ വൻ തീപിടുത്തം ഉണ്ടായി. ഉടൻ സഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്. മുൻ വർഷങ്ങളിൽ തീപിടിത്തങ്ങൾ നിരവധി പേരുടെ മരണത്തിനടയാക്കിയിരുന്നു എന്നതിനാൽ അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്. സഥാപനങ്ങളിലും കെട്ടിടങ്ങളിലും അഗ്നി പ്രതിരോധ, സുരക്ഷാ നിയമങ്ങൾ ഉറപ്പുവരുത്താൻ ഫയർഫോഴ്സ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

ദിവസങ്ങൾക്കു മുമ്പ് സെൻട്രൽ മാർക്കറ്റിൽ പരിശോധനയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി കെട്ടിടങ്ങൾ അടച്ചുപൂട്ടുകയും നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതിരുന്നു. സൗത്ത് അംഘാര സ്ക്രാപ്പ് യാർഡിലും കഴിഞ്ഞ ദിവസം പരിശോധന നടന്നു. വൈദ്യുതി പ്രധാന വില്ലൻ ഇലക്ട്രിക്ക് സർക്യൂട്ടുകളിൽ നിന്നുള്ള തകരാറുകളാണ് തീപിടുത്തത്തിൻ്റെ പ്രധാന കാരണം. ഇലക്ട്രിക്കൽ സർക്യൂട്ടുകളുടെ അമിതഭാരം പലപ്പോഴും വൈദ്യുത തകരാറുകൾക്ക് കാരണമാകും. ആവശ്യം കഴിഞ്ഞാൽ വൈദ്യുതോപകരണങ്ങൾ ഓഫ് ചെയ്യണം. ഊർജ്ജ ഉപഭോഗം കുറക്കുന്നതിനും തീപിടുത്തത്തിലേക്ക് നയിച്ചേക്കാവുന്ന വൈദ്യുത തകരാറുകൾ തടയുന്നതിനും ഇത് സഹായിക്കും. താമസസഥലത്തുനിന്നും സഥാപനങ്ങളിൽ നിന്ന് പുറത്തുപോകുമ്പോൾ ഇത് ശ്രദ്ധിക്കണം. ഇലക്ട്രിക്കൽ പ്ലഗുകളിൽ കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം. ഗ്യാസ്

സുരക്ഷിതമാക്കണം ഗ്യാസ് സ്റ്റൗവ് എല്ലായിപ്പോഴും അപകടകാരികളാണ്. ഇവ കൃത്യമായിപരിപാലിക്കണം. ഗ്യാസ് സിലിണ്ടറുകളും സുരക്ഷിതവും ചോർച്ചയില്ലെന്നും ഉറപ്പുവരുത്തണം. ഉപയോഗത്തിലില്ലാത്തപ്പോൾ ഗ്യാസ് ലിവർ ഓഫ് ചെയ്യുന്നത് സ്റ്റൗവിൻ്റെ സുരക്ഷക്കും നല്ലതാണ്. തീ പിടിക്കുന്ന വസ്തുക്കൾ സ്റ്റൗവിന് സമീപം സൂക്ഷിക്കരുത്. കിടപ്പുമുറികളിലും ഇടുങ്ങിയ സഥലങ്ങളിലും ഗ്യാസ് സ്റ്റൗവ് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. അഗ്നി പ്രതിരോധ ഉപകരണങ്ങൾ

കരുതാം ഫയർ ബ്ലാങ്കറ്റുകൾ, സ്മോക്ക് ആൻഡ് ഗ്യാസ് ഡിറ്റക്ടറുകൾ തുടങ്ങിയ അഗ്നിബാധ തടയുന്നതിനുള്ള ഉപകരണങ്ങൾ സഥാപനങ്ങളിലും താമസ സഥലങ്ങളിലും കരുതണം. അഗ്നിബാധ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും ജനങ്ങൾക്ക് അറിവുണ്ടാകണം. കടലിൽ പോകുന്നവരും തീപിടിക്കുന്ന വസ്തുക്കളെ കുറിച്ച് ജാഗ്രത പാലിക്കണം. ബോട്ടുകളിൽ സുരക്ഷാ ഉപകരണങ്ങൾ കരുതണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heatFiresgulfKuwait
News Summary - Heat is increasing; watch out for fires
Next Story