ചൂ​ട്​ സ​ഹി​ക്കാ​നാ​വു​ന്നി​ല്ല; പ​ക്ഷി​ക​ൾ ച​ത്തു​വീ​ഴു​ന്നു

  • ക​ഴി​യാ​വു​ന്ന​യി​ട​ങ്ങ​ളി​ൽ ചെ​റു​പാ​ത്ര​ത്തി​ൽ വെ​ള്ളം പ​ക്ഷി​ക​ൾ​ക്കാ​യി ക​രു​തി​വെ​ക്കണമെന്ന ആവശ്യം ഉയരുന്നു

13:38 PM
13/06/2019

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ടു​ത്ത ചൂ​ട്​ സ​ഹി​ക്കാ​നാ​വാ​തെ​യും ദാ​ഹ​ജ​ലം ല​ഭി​ക്കാ​തെ​യും പ​ക്ഷി​ക​ൾ ച​ത്തു​വീ​ഴു​ന്നു. രാ​ജ്യ​​ത്ത്​ വേ​ന​ൽ ക​ന​ത്ത​തോ​ടെ അ​ന്ത​രീ​ക്ഷ ഉൗ​ഷ്​​മാ​വ്​ 50 ഡി​ഗ്രി​ക്ക​ടു​ത്താ​ണ്. മ​രു​ഭൂ​മി​യാ​യ​തി​നാ​ൽ തെ​ളി​നീ​രു​റ​വ​ക​ളും മ​റ്റും ഇ​ല്ല. നേ​ര​ത്തേ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന്​ പ​ക്ഷി​ക​ൾ​ക്ക്​ ദാ​ഹ​ജ​ലം വെ​ക്കു​ന്ന കാ​മ്പ​യി​ൻ ന​ട​ത്തി​യി​രു​ന്നു. ഒ​റ്റ​പ്പെ​ട്ട വ്യ​ക്​​തി​ക​ൾ പാ​ത്ര​ങ്ങ​ളി​ൽ വെ​ള്ളം വെ​ക്ക​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്​ പ​ര്യാ​പ്​​ത​മ​ല്ല. ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​പു​ല​മാ​യ തോ​തി​ൽ പ​ക്ഷി​ക്ക്​ വെ​ള്ളം​കൊ​ടു​ക്ക​ൽ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കാ​ൻ സ​മ​യ​മാ​യി എ​ന്ന്​ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ ആ​വ​ശ്യ​മു​യ​ർ​ന്നു​ക​ഴി​ഞ്ഞു.

ക​ഴി​യാ​വു​ന്ന​യി​ട​ങ്ങ​ളി​ൽ ചെ​റു​പാ​ത്ര​ത്തി​ൽ ഇ​ത്തി​രി വെ​ള്ളം പ​ക്ഷി​ക​ൾ​ക്കാ​യി ക​രു​തി​വെ​ക്ക​ൽ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മ​ല്ല. ഇ​തു​വ​ഴി ജീ​വ​നു​ക​ൾ ര​ക്ഷി​ക്കാ​ൻ ക​ഴി​യും. ആ​ഗോ​ള ത​ല​ത്തി​ൽ​ത​ന്നെ ഇ​ത്​ പു​തി​യ പ്ര​തി​ഭാ​സ​മ​ല്ല. 2014ൽ ​ആ​സ്​​ട്രേ​ലി​യ​യി​ൽ ഒ​രു ല​ക്ഷ​ത്തി​ന​ടു​ത്ത്​ പ​ക്ഷി​ക​ൾ നി​ർ​ജ​ലീ​ക​ര​ണം കാ​ര​ണം പ​റ​ക്കു​ന്ന​തി​നി​ടെ ഇ​ങ്ങ​നെ വീ​ണ​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​റ്റ​ലി, സ്​​പെ​യി​ൻ, ഗ്രീ​സ്​, പോ​ള​ണ്ട്​, ഹം​ഗ​റി, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​, ബോ​സ്​​നി​യ, ക്രൊ​യേ​ഷ്യ, സെ​ർ​ബി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ഇൗ ​നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ലേ​ക്കാ​ൾ ക​ന​ത്ത ചൂ​ടാ​ണ്​ കു​വൈ​ത്തി​ൽ. അ​ത്ര​ത​ന്നെ വി​പു​ല​മാ​യി ഇ​വി​ടെ പ​ക്ഷി​ക​ൾ ഇ​ല്ല എ​ന്നു മാ​ത്രം. 

Loading...
COMMENTS