Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത ചൂടും, കാറ്റും, രണ്ടാഴ്ച കൂടി തുടരും

text_fields
bookmark_border
ഉയർന്ന താപനിലയും പൊടിപടലങ്ങളും കാരണം, ആസ്ത്മ, അലർജി, മറ്റ് ദീർഘകാല രോഗങ്ങൾ എന്നിവയുള്ളവരും കുട്ടികളും മുതിർന്നവരും പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. പൊടിപടലങ്ങളുമായുള്ള സമ്പർക്കം കുറക്കുന്നതിനായി ഫേസ് മാസ്കുകൾ ധരിക്കാനും ശ്രദ്ധിക്കണം
കനത്ത ചൂടും, കാറ്റും, രണ്ടാഴ്ച കൂടി തുടരും
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട് രണ്ടാഴ്ച കൂടി തുടരും. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി വടക്കുപടിഞ്ഞാറൻ കാറ്റും അതികഠിനമായ ചൂടുള്ളതും വരണ്ടതുമായ വായുപ്രവാഹവും ഉണ്ടാകുമെന്നും കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാധിഷ്ഠിത മാതൃകകളും സൂചിപ്പിക്കുന്നതായി കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാജ്യത്ത് അതികഠിനമായ ചൂടും വടക്കുപടിഞ്ഞാറൻ കാറ്റും അനുഭവപ്പെട്ടു. പലയിടങ്ങളിലും മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശി. കാറ്റ് പൊടിപടലങ്ങൾ ഉയർത്തുന്നതിനും ഇടയാക്കി. ഏതാനും ദിവസങ്ങൾ കനത്ത ചൂടും പൊടിയുമുള്ള കാലാവസഥയും തുടരും.

ഈ മാസം അവസാനത്തോടെ കനത്ത ചൂടിന് കുറവുണ്ടാകും. കനത്തചൂട് കണക്കിലെടുത്ത് രാജ്യത്ത് നടപ്പാക്കിയ പകൽ സമയത്തെ തൊഴിൽ നിയന്ത്രണം ഈ മാസം 31ന് അവസാനിക്കും. ചൂടേറിയ ദിവസങ്ങളായ ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാവിലെ 11 നും നാലിനും ഇടയിലാണ് പുറം തൊഴിലുകൾക്ക് നിയന്ത്രണം. സെപ്റ്റംബർ പകുതിയോടെ രാജ്യത്ത് താപനില ക്രമേണ കുറഞ്ഞു തുടങ്ങും. ഒക്​ടോബറിലും നവംബർ പകുതി വരെയും രാജ്യത്ത് മിത ശീതോഷ്​ണ കാലാവസ്ഥയായിരിക്കും. നവംബറോടെ തണുപ്പ് കാലം ആരംഭിക്കും. ഡിസംബറിൽ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Severe heat and wind to continue for another two weeks
Next Story