പ​തി​നാ​ലു​കാ​ര​ന് കൃ​ത്രി​മ  ഹൃ​ദ​യം വെ​ച്ചു​പി​ടി​പ്പി​ച്ചു

10:05 AM
13/01/2018
ഹൃ​ദ​യം വെ​ച്ചു​പി​ടി​പ്പി​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ ന​ട​ന്ന ആ​ശു​പ​ത്രി മ​ന്ത്രി ബാ​സി​ൽ അ​ൽ സ​ബാ​ഹ് സ​ന്ദ​ർ​ശി​ക്കു​ന്നു
കു​വൈ​ത്ത് സി​റ്റി: കൃ​ത്രി​മ ഹൃ​ദ​യം വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​ൽ കു​വൈ​ത്തി​ന് വി​ജ​യം. 14കാ​ര​നാ​യ കു​വൈ​ത്തി ബാ​ല​നാ​ണ് സ​ങ്കീ​ർ​ണ​മാ​യ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ കൃ​ത്രി​മ ഹൃ​ദ​യം ഘ​ടി​പ്പി​ച്ച​ത്. ഈ ​ഇ​ന​ത്തി​ൽ പ​ശ്ചി​മേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ആ​ദ്യ ശ​സ്​​ത്ര​ക്രി​യ​യാ​ണി​ത്. അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്. അ​ദാ​ൻ ആ​ശു​പ​ത്രി​യി​ലെ അ​ൽ ദ​ബ്ബൂ​സ്​ ഹാ​ർ​ട്ട് സ​െൻറ​റി​ലാ​ണ് ഏ​ഴു മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്​​ത്ര​ക്രി​യ അ​ര​ങ്ങേ​റി​യ​ത്. ശ​സ്​​ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഡോ​ക്ട​ർ​മാ​രെ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​ൽ സ​ബാ​ഹ് അ​ഭി​ന​ന്ദി​ച്ചു. 
COMMENTS