സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ ഹിയറിങ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
text_fieldsസാൽമിയ സൂപ്പര്‍ മെട്രോ ഹിയറിങ് സെന്റര്‍ ഉദ്ഘാടനം ഡോ. ഒതയ്ബി അൽ ഷമ്മരിയും മെട്രോ മെഡിക്കൽ ഡയറക്ടർ ഡോ. കുത്ബുദ്ദീനും ചേർന്ന് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആരോഗ്യരംഗത്തെ ആദ്യത്തെ ഹിയറിങ് സെന്റര്‍ സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡോ. ഒതയ്ബി അൽ ഷമ്മരിയും മെട്രോ മെഡിക്കൽ ഡയറക്ടർ ഡോ. കുത്ബുദ്ദീനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. നിരവധി പ്രത്യേകതകളോടെ ആരംഭിച്ച ഹിയറിങ് സെന്ററില്‍ രോഗികള്‍ക്ക് ശ്രവണപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും കൗണ്‍സലിങ്ങും നല്‍കുന്നു.
ശ്രവണസഹായികളുടെ ഫിറ്റിങ്, എല്ലാവിധ ഇയര്‍മോള്‍ഡുകളുടെയും നീന്തല്‍ പ്ലഗുകളുടെയും നിര്‍മാണം, ശ്രവണസഹായികളുടെ റിപ്പയര്‍ സര്‍വിസിങ്, കനാല്‍ ശ്രവണ ഉപകരണങ്ങളുടെ നിര്‍മാണം, ബാറ്ററികളും അനുബന്ധ ഉപകരണങ്ങളും, പ്രതിമാസ സൗജന്യ പരിശോധനയും സര്‍വിസും, ശ്രവണ സഹായികള്‍ക്കും വയര്‍ലസ് ആക്‌സസറികള്‍ക്കും ഒരു വര്‍ഷത്തേക്ക് അന്താരാഷ്ട്ര വാറന്റി തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണെന്ന് ഹിയറിങ് കെയർ സ്പെഷലിസ്റ്റ് ഡോ. നിഖിൽ ചന്ദ്രൻ അറിയിച്ചു.
ശ്രവണപ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച സേവനവും ജര്‍മന്‍ നിര്‍മിത ശ്രവണസഹായികള്‍ ലഭ്യമാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. സ്പീച്ച് തെറപ്പിയും ഉടന്‍ ആരംഭിക്കും. മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ പുതിയൊരു സേവനംകൂടി കുവൈത്തിലെ ജനങ്ങള്‍ക്കുവേണ്ടി തുടങ്ങിയിരിക്കുകയാണെന്ന് ഗ്രൂപ് ചെയര്‍മാന്‍ മുസ്തഫ ഹംസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

