ഹെൽത്ത് കെയർ മിഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsഹെൽത്ത് കെയർ മിഷൻ സൗജന്യ മെഡിക്കൽ ക്യാമ്പിൽ സംവിധായകൻ ബ്ലസി, എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി.എബ്രഹാം എന്നിവർ
കുവൈത്ത് സിറ്റി: സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് ചർച്ചിന്റെ കീഴിലുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘടനയായ ഹെൽത്ത് കെയർ മിഷൻ എൻ.ബി.ടി.സിയുമായി സഹകരിച്ച് കമ്പനിയിലെ ജീവനക്കാർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഫോറം ഓഫ് ഇന്ത്യൻ ഡോക്ടേഴ്സ് ഇൻ കുവൈത്ത്, ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലയൻസ് ഇൻ കുവൈത്ത്, ഇന്ത്യൻ ഫിസിക്കൽ തെറപ്പിസ്റ്റ് ഫോറം എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്തു. സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് ചർച്ച് വികാരി ഫാ. സ്റ്റീഫൻ നെടുവക്കാട്ട്, എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി.എബ്രഹാം, ചർച്ച് സെക്രട്ടറി ജിനു എം ബേബി, ഹെൽത്ത് മിഷൻ സെക്രട്ടറി ജിത ജസ്റ്റിൻ, ട്രഷറർ കെ.ജെ.എൽദോസ്, ക്യാമ്പ് കൺവീനർ ഡോ. മെബു ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.
ജനറൽ ഫിസിഷൻ, സർജൻ, നെഫ്രോളജി, ഇ.എൻ.ടി, ഡെർമറ്റോളജി, ഒഫ്താൽമോളജി, ഡെന്റിസ്റ്റ്, ഫിസിയോതെറപ്പി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. അൾട്രാ സൗണ്ട്, ഇ.സി.ജി, വിഷൻ സ്ക്രീനിങ്, ബ്ലഡ് ടെസ്റ്റ് തുടങ്ങിയ പരിശോധനകളും ക്യാമ്പിൽ സൗജന്യമായി ലഭ്യമാക്കിയിരുന്നു. 50 ലധികം നേഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ക്യാമ്പിൽ സേവനം നൽകി. 300 ഓളം തൊഴിലാളികൾ സേവനം പ്രയോജനപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

