ആരോഗ്യ സേവന വിപുലീകരണം തുടരും -ആരോഗ്യ മന്ത്രി
text_fieldsആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി
കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ സേവനങ്ങൾ നവീകരിക്കൽ, സൗകര്യങ്ങൾ വിപുലീകരിക്കൽ എന്നിവക്കുള്ള ശ്രമങ്ങൾ തുടരുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദി വ്യക്തമാക്കി. ആരോഗ്യമന്ത്രി എന്ന നിലയിൽ തന്നിലുള്ള വിശ്വാസം പുതുക്കിയതിന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനോടും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിനോടും ഡോ. അഹ്മദ് അൽ അവാദി നന്ദി രേഖപ്പെടുത്തി. ആശുപത്രികൾ, സ്പെഷലൈസ്ഡ് ക്ലിനിക്കുകൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ എന്നിവയുടെ വിപുലീകരണവും സേവനങ്ങളുടെ ഡിജിറ്റൈസേഷനും യന്ത്രവത്കരണവും ആരോഗ്യ സൗകര്യങ്ങളുടെ നവീകരണത്തിൽ ഉൾപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. പകർച്ചവ്യാധികൾ തടയൽ, ആരോഗ്യകരമായ ജീവിത നിലവാരം മെച്ചപ്പെടുത്തൽ എന്നിവക്ക് മുൻഗണന നൽകണം. ആരോഗ്യ സൗകര്യങ്ങളുടെ സാങ്കേതികവും ഭരണപരവുമായ വികാസത്തിന് ആഗോള മെഡിക്കൽ സംവിധാനങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളൽ പ്രധാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

