Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യ മേഖലയിലെ ജീവനക്കാർ തിരിച്ചെത്തുന്നു

text_fields
bookmark_border
കേരളത്തിൽ നിന്നുള്ള നിരവധി നഴ്സുമാർ പ്രത്യേക വിമാനങ്ങളിലായി തിരിച്ചെത്തി
ആരോഗ്യ മേഖലയിലെ ജീവനക്കാർ   തിരിച്ചെത്തുന്നു
cancel

കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തുള്ള ജീവനക്കാരോട് ജോലിയിലേക്ക് മടങ്ങുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം. മേഖലയിലെയും രാജ്യത്തെയും നിലവിലുള്ള അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് തടസ്സമില്ലാത്ത ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം.

ആരോഗ്യ സൗകര്യങ്ങളുടെ സുഗമമായ പ്രവർത്തനം നിലനിർത്തുന്നതിനും രാജ്യത്തുടനീളം മെഡിക്കൽ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി. മടങ്ങിവരുന്ന ജീവനക്കാർ ജോലി പുനരാരംഭിക്കുന്നതിനുള്ള അറിയിപ്പ്, അല്ലെങ്കിൽ മേലദ്യോഗഥർ അംഗീകരിച്ച അവധിയിൽ നിന്ന് മടങ്ങിവരുന്ന രേഖ, ആവശ്യമായ മറ്റു സഹായ രേഖകൾ എന്നിവ സമർപ്പിക്കണം. എല്ലാ രേഖകളും ജീവനക്കാരുടെ ജോലിസ്ഥലത്തെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് വകുപ്പ് ലീവ് ഡിവിഷനിൽ സമർപ്പിക്കണമെന്നും അറിയിച്ചു.

അതേസമയം, ലീവിലുള്ള കേരളത്തിൽ നിന്നുള്ള നിരവധി നഴ്സുമാർ അടക്കമുള്ള ആരോഗ്യ മന്ത്രാലയം ജീവനക്കാർ കഴിഞ്ഞ ദിവസം പ്രത്യേക വിമാനങ്ങളിലായി കുവൈത്തിലേക്ക് തിരിച്ചെത്തി. നഴ്സുമാരുടെ സംഘടനയായ ഇൻഫോക്ക്, യു.എൻ.എ എന്നിവ വഴി 200 ഓളം നഴ്സുമാരാണ് തിരിച്ചെത്തിയത്. കുവൈത്ത് വിമാനത്താവളവും വ്യോമപാതയും അടച്ചിട്ടതിനാൽ സൗദി വഴിയായിരുന്നു ഇവരുടെ മടക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Health sector workers are returning
Next Story