വന്ധ്യത ചികിത്സ: സ്വദേശികളെ വിദേശത്ത് അയക്കേണ്ടെന്ന് തീരുമാനം
text_fieldsകുവൈത്ത് സിറ്റി: വന്ധ്യത കേസുകളിൽ സ്വദേശികൾക്ക് വിദേശ ചികിത്സ ലഭ്യമാക്കേണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ തീരുമാനം. കുവൈത്തിലെ െമറ്റേണിറ്റി ഹോസ്പിറ്റലിലും മറ്റു പൊതു ആശുപത്രികളിലും നൽകുന്ന ചികിത്സ ഫലപ്രദമാണെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് വിദേശത്ത് ചികിത്സക്ക് സൗകര്യമൊരുക്കണമെന്ന അപേക്ഷ മേലിൽ പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചത്.
2014നും 2016നും ഇടയിൽ െമറ്റേണിറ്റി ഹോസ്പിറ്റലിൽ 1247 പേർക്ക് ഇതിനുള്ള ചികിത്സ നൽകിയത് വിജയകരമായിരുന്നു. ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിനെ ഉദ്ധരിച്ച് ‘അൽജരീദ’ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജഹ്റ ആശുപത്രിയിൽ 642 സ്വദേശികൾക്കും വന്ധ്യത ചികിത്സ നൽകി. സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിയ 810 പേരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കുകയും ചെയ്തതായി അബ്ദുൽ വഹാബ് അൽ ബാബ്തൈൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി ബാസിൽ അസ്സബാഹ് പറഞ്ഞു. െമറ്റേണിറ്റി ഹോസ്പിറ്റലിൽ 2014ൽ 473 പേർക്കും 2015ൽ 544 പേർക്കും 2016ൽ 230 പേർക്കുമാണ് ചികിത്സ നൽകിയത്. ജഹ്റ ആശുപത്രിയിൽ 2014ൽ 95 പേർക്ക് ചികിത്സ നൽകിയപ്പോൾ 41 ശതമാനം വിജയമായിരുന്നു.
പിറ്റേ വർഷം 208 പേരിൽ 41.5 ശതമാനമായിരുന്നു വിജയം. 2016ൽ 208 കേസുകളിൽ 45 ശതമാനം വിജയം കണ്ടു. വികസിത രാജ്യങ്ങളെക്കാൾ ഉയർന്ന നിരക്കാണിത്. ബ്രിട്ടനിൽ ഇൗ വർഷങ്ങളിൽ 30 ശതമാനം, 43 ശതമാനം, 35 ശതമാനം എന്നിങ്ങനെയാണ് വിജയം. അമേരിക്കയിൽ ഇത് യഥാക്രമം 39 ശതമാനം, 50 ശതമാനം, 40 ശതമാനം എന്നിങ്ങനെയാണ്. ഇൗ സാഹചര്യത്തിൽ സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്ത് ചികിത്സക്കയക്കേണ്ട കാര്യമില്ല. അതേസമയം, അർബുദം, സങ്കീർണമായ ശസ്ത്രക്രിയകൾ, കുട്ടികളിലെ മാരകരോഗങ്ങൾ, മറ്റു അടിയന്തര കേസുകൾ എന്നിവയിൽ സ്വദേശികൾക്ക് വിദേശത്ത് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
