Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2026 12:22 PM IST Updated On
date_range 22 March 2026 12:22 PM ISTആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദി ആശുപത്രി സന്ദർശനത്തിൽ
text_fieldsbookmark_border
camera_alt
ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദി ആശുപത്രി സന്ദർശനത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ ആശുപത്രികൾ സന്ദർശിച്ച് ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദി. ഫർവാനിയ, ജഹ്‌റ ആശുപത്രികളിലാണ് പരിശോധന നടത്തിയത്. ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമാണെന്നും ഉയർന്ന കാര്യക്ഷമതയോടെ സേവനങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മരുന്നുകളുടെയും മെഡിക്കൽ സപ്ലൈകളുടെയും ലഭ്യതയും പ്രധാന വകുപ്പുകളുടെ സന്നദ്ധതയും മന്ത്രി വിലയിരുത്തി. അടിയന്തര മെഡിക്കൽ സേവനങ്ങൾ, ആംബുലൻസ് യൂണിറ്റുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെയും തയ്യാറെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഈദ് അവധിക്കാലത്തും തടസ്സമില്ലാതെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

