Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ട​ക​ളി​ൽ ആ​രോ​ഗ്യ...

ക​ട​ക​ളി​ൽ ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്ക​ണം -മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
ക​ട​ക​ളി​ൽ ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്ക​ണം -മു​നി​സി​പ്പാ​ലി​റ്റി
cancel
camera_alt

ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച ക​ട അ​ട​പ്പി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ക​ട​ക​ളി​ൽ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ കോ​വി​ഡ്​ പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ഹ്​​മ​ദ്​ അ​ൽ മ​ൻ​ഫൂ​ഹി പ​റ​ഞ്ഞു.

കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യും ജ​നു​വ​രി ഒ​മ്പ​ത്​ മു​ത​ൽ ഫെ​​ബ്രു​വ​രി 28 വ​രെ ഒ​ത്തു​കൂ​ട​ലു​ക​ൾ​ക്ക്​ മ​ന്ത്രി​സ​ഭ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ മു​നി​സി​പ്പ​ൽ മേ​ധാ​വി​​യു​ടെ നി​ർ​ദേ​ശം.

അ​ട​ച്ചി​ട്ട സ്ഥ​ല​ങ്ങ​ളി​ലെ ഒ​ത്തു​കൂ​ട​ൽ വി​ല​ക്ക്​ വി​വാ​ഹ ത​മ്പു​ക​ൾ​ക്കും ഹോ​ട്ട​ൽ ഹാ​ളു​ക​ൾ​ക്കും ബാ​ധ​ക​മാ​ണെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി.

ശ്​​മ​ശാ​ന​ങ്ങ​ളോ​ട്​ അ​നു​ബ​ന്ധി​ച്ച്​ അ​നു​ശോ​ച​ന ഹാ​ളി​ലും ഒ​ത്തു​കൂ​ട​ൽ വി​ല​ക്കി​യി​ട്ടു​ണ്ട്.

ബ​ന്ധു​ക്ക​ളും വ​ള​രെ അ​ടു​ത്ത​വ​രും മാ​ത്രം മൃ​ത​ദേ​ഹ സം​സ്​​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​ക​ണം.

ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. അ​നു​ശോ​ച​ന യോ​ഗം ന​ട​ത്ത​രു​തെ​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

അ​തി​നി​ടെ ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ മു​നി​സി​പ്പ​ൽ പ​രി​ശോ​ധ​ന ഫീ​ൽ​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത അ​ഞ്ച്​ ക​ട​ക​ൾ അ​ട​പ്പി​ച്ചു.

43 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:municipality
News Summary - Health guidelines should be followed in shops - Municipality
Next Story