Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ...

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ​ക്ക് ഹെ​ൽ​ത്ത് ഫി​റ്റ്ന​സ് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു

text_fields
bookmark_border
ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ​ക്ക് ഹെ​ൽ​ത്ത് ഫി​റ്റ്ന​സ് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു
cancel

കു​​വൈ​​ത്ത്​ സി​​റ്റി: രാ​ജ്യ​ത്ത് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ഹെ​ൽ​ത്ത് ഫി​റ്റ്ന​സ് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഇ​ത് നി​ല​വി​ൽ വ​രും. ഭ​ക്ഷ്യ​വി​ത​ര​ണ ക​മ്പ​നി​ക​ൾ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന്റേ​താ​ണ് തീ​രു​മാ​നം.

രാ​ജ്യ​ത്തെ ഭ​ക്ഷ്യ​വി​ത​ര​ണ സ​ർ​വി​സു​ക​ൾ​ക്ക് പ്ര​ത്യേ​ക പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​കു​പ്പ് ത​ല​വ​ന്മാ​ർ യോ​ഗം ചേ​ർ​ന്നി​രു​ന്നു. വാ​ണി​ജ്യ മ​ന്ത്രാ​ല​യം, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യു​ട്രീ​ഷ​ൻ എ​ന്നി​വ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് വി​ത​ര​ണ വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ഫി​റ്റ്ന​സ് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ബൈ​ക്കി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ​ക്കും ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ണ്. വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ക​മ്പ​നി​യു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പി​ലാ​യി​രി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന​യു​മു​ണ്ട്.

കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ വി​ത​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ ക​മ്പ​നി​യു​ടെ സ്റ്റി​ക്ക​ർ പ​തി​ച്ചി​രി​ക്ക​ണം. ബൈ​ക്കാ​യാ​ലും കാ​റാ​യാ​ലും വി​ത​ര​ണം ചെ​യ്യു​ന്ന​യാ​ൾ യൂ​നി​ഫോ​മി​ലാ​യി​രി​ക്ക​ണം എ​ന്നി​വ​യാ​ണ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ മ​റ്റു നി​ബ​ന്ധ​ന​ക​ൾ. പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​മ്പ​നി ഉ​ട​മ​ക​ളോ​ട് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ സ്വീ​ക​രി​ക്കു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health fitness carddistributing Food items
News Summary - Health fitness card is made compulsory for those distributing Food items
Next Story