കുവൈത്തിൽ നടപടിക്രമങ്ങൾ പാലിക്കാത്ത ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ നടപടിക്രമങ്ങൾ പാലിക്കാത്ത ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഫീസ് ഈടാക്കാതെ പ്രവാസി രോഗികൾക്ക് സഹായം നല്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് മന്ത്രാലയ നീക്കം. ഇത്തരക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ പാലിക്കാതെ ചിലർ പ്രവാസികൾക്ക് സൗജന്യ സേവനങ്ങൾ നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം മെഡിക്കല്‍-പാരാമെഡിക്കല്‍ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകും. ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലിചെയ്യുന്നവര്‍ പ്രവാസികളായ തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആവശ്യമായ ഫീസ് ഈടാക്കാതെ സേവനം നൽകുന്നതായാണ് പരാതി. ഇത്തരം നടപടികൾ ആരോഗ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ കണ്ടെത്തിയിരുന്നു.
നിയമലംഘനം നടത്തുന്ന ഡോക്ടർമാർക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തി പബ്ലിക്ക് പ്രോസിക്യൂഷൻ ഓഫിസിലേക്ക് റഫർ ചെയ്യുന്നതുൾപ്പെടെയുള്ള അച്ചടക്കനടപടി സ്വീകരിക്കും. ഇവർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള ശിക്ഷാനടപടികളും സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

