Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാട്ടിൽകുടുങ്ങി വിസ...

നാട്ടിൽകുടുങ്ങി വിസ കഴിഞ്ഞ ആരോഗ്യപ്രവർത്തകരുടെ വിവരം ശേഖരിക്കുന്നു

text_fields
bookmark_border
നാട്ടിൽകുടുങ്ങി വിസ കഴിഞ്ഞ ആരോഗ്യപ്രവർത്തകരുടെ വിവരം ശേഖരിക്കുന്നു
cancel

കുവൈത്ത്​ സിറ്റി: അവധിക്ക്​ നാട്ടിൽപോയി വിസ കഴിഞ്ഞ ആരോഗ്യ പ്രവർത്തകരുടെ വിവരം കുവൈത്ത്​ ആരോഗ്യ മന്ത്രാലയം ശേഖരിക്കുന്നു. ഡോക്​ടർമാർ, നഴ്​സുമാർ, ടെക്​നീഷ്യന്മാർ, മറ്റു ബന്ധപ്പെട്ട ജോലിക്കാർ എന്നിവരുടെ വിവരമാണ്​ ശേഖരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ വിവിധ സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തിവരുകയാണ്​.

അടിയന്തരാവശ്യമുള്ളവരെ പെ​െട്ടന്ന്​ തന്നെ കൊണ്ടുവരാനാണ്​ നീക്കം. കോവിഡ്​ കാലത്ത്​ ഡോക്​ടർമാരും നഴ്​സുമാരും ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർ കനത്ത ജോലിഭാരം അനുഭവിക്കുന്നു.ഇതിനുപുറമെ അവധിക്ക്​ പോയവർക്ക്​ തിരിച്ചുവരാൻ കഴിയാത്തതുകൂടിയായതോടെ പ്രയാസം ഏറെയാണ്​. 12 മണിക്കൂർ വരെയാണ്​ നഴ്​സുമാർ ജോലി ചെയ്യുന്നത്​. പി.പി.ഇ കിറ്റിനകത്ത്​ ഇത്രയും സമയം നിൽക്കുന്നത്​ ബുദ്ധിമുട്ടാണ്​.

സിവിൽ നമ്പർ, ജോലിസ്ഥലം, സ്​പെഷലൈസേഷൻ, പാസ്​പോർട്ട്​ നമ്പർ, പൗരത്വം, ഇപ്പോൾ താമസിക്കുന്ന രാജ്യം, കുടുംബ വിവരങ്ങൾ, ഇഖാമ കാലാവധി സംബന്ധിച്ച വിവരങ്ങൾ എന്നിവയാണ്​ ശേഖരിച്ച്​ പരിശോധിക്കുന്നത്​.തുടർന്ന്​ രാജ്യത്തിന്​ ആവശ്യമുള്ളവരെ പ്രത്യേക പരിഗണന നൽകി തിരിച്ചുകൊണ്ടുവരുന്നതിന്​ പദ്ധതി ആവിഷ്​കരിക്കും. അവധിക്ക്​ നാട്ടിൽ ​പോയി വിമാന സർവിസ്​ നിലച്ചത്​ കാരണം നിരവധി വിദേശികൾക്കാണ്​ തിരിച്ചുവരാൻ കഴിയാതായത്​. ചിലരുടെ വിസ കാലാവധി ഇതിനിടെ കഴിഞ്ഞു.

തൊഴിലാളി നാട്ടിലായ അവസ്ഥയിൽ സ്​പോൺസർക്കോ മൻദൂബിനോ വിസ പുതുക്കാൻ അനുമതി നൽകിയിരുന്നു.ഇത്​ ചെയ്യാത്തതുമൂലം 40,000ത്തിലേറെ പേരുടെ വിസ റദ്ദായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newshealth department
Next Story