ഹെൽത്ത് ക്ലബിൽ 30 ശതമാനവും നിരോധിത ഹോർമോൺ ഉപയോഗിക്കുന്നവർ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ ഹെൽത്ത് ക്ലബുകളിൽ ബോഡി ഫിറ്റ്നസിനെത്തുന്ന യുവാക്കളിൽ 30 ശതമാനവും ഹാനികരമായ ഹോർമോൺ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരെന്ന് കണ്ടെത്തൽ. കുവൈത്ത് യൂനിവേഴ്സിറ്റിയിൽ ഡയറ്റ് കൺേട്രാൾ വിഭാഗം നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഫർവാനിയ, മുബാക് അൽ കബീർ ഗവർണറേറ്റുകളിലെ ഹെൽത്ത് ക്ലബുകളിലാണ് ഇവ കൂടുതൽ ഉപയോഗിക്കുന്നത്. ക്ലബുകളിലെ പരിശീലകരിൽനിന്ന് തന്നെയാണ് യുവാക്കൾക്ക് ഉൽപന്നങ്ങൾ ലഭിക്കുന്നത്. ഉപയോഗം മാരകമായ പല രോഗങ്ങൾക്കും കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. കരൾ നാശം, പ്രത്യുൽപാദന ശേഷി കുറയൽ, പുരുഷന്മാരുടെ മാറിടം സ്ത്രീകളുടേതുപോലെ ആവൽ തുടങ്ങിയവയും അനന്തര ഫലങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
