ആരോഗ്യ ബോധവത്കരണ ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്തും ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്തും (ഇൻഫോക്) സംയുക്തമായി ആരോഗ്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. വിജീഷ് വേലായുധൻ, ഡോ.എസ്. മുഹമ്മദ് ഷാഹിദ് എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. രക്തസമ്മർദം, ഷുഗർ പരിശോധനയും നടന്നു.
ഗാന്ധി സ്മൃതി കുവൈത്ത് പ്രസിഡന്റ് പ്രചോദ് ഉണ്ണി അധ്യക്ഷത വഹിച്ചു. ഡോ. റോബിൻ വർഗീസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഇൻഫോക് പ്രസിഡന്റ് വിപിൻ ജോർജ്, ക്യാമ്പ് കോഓഡിനേറ്റർ ബിനുമോൾ ജോസഫ് എന്നിവർ സംസാരിച്ചു.
ഗാന്ധി സ്മൃതി രക്ഷാധികാരി റജി സെബാസ്റ്റ്യൻ ഇൻഫോക്കിനും ആർട്സ് സെക്രട്ടറി റൊമാനസ് പെയ്റ്റന്‍ ഡോ.മുഹമ്മദ് ഷാഹിദിനും ജോബി തോമസ് വിജീഷ് വേലായുധനും സ്നേഹോപഹാരം കൈമാറി.
അംബിക ഗോപൻ, മുഹമ്മദ് ഷാ, മഞ്ജുള, വിനയൻ അഴീക്കോട്, സോണി മാത്യു, വിനോദ്, സിറാജുദ്ദീൻ, റഷീദ്, ഫൈസൽ, സുധീർകുമാർ, സുനീഷ് മാത്യു, ഷീബ പെയ്റ്റന്‍, ഷമ്മി അജിത്ത് എന്നിവർ പരിശോധനക്കും ക്യാമ്പിനും നേതൃത്വം നൽകി. ഗാന്ധി സ്മൃതി കുവൈത്ത് ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതവും ട്രഷറർ പോളി അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

