Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​നു​ശോ​ച​നമറി​യി​ച്ച്...

അ​നു​ശോ​ച​നമറി​യി​ച്ച് രാ​ഷ്ട്ര​ത്തല​വ​ൻ​മാ​ർ

text_fields
bookmark_border
അ​നു​ശോ​ച​നമറി​യി​ച്ച് രാ​ഷ്ട്ര​ത്തല​വ​ൻ​മാ​ർ
cancel
camera_alt

കു​വൈ​ത്തി​ലെ​ത്തി​യ സൗ​ദി അ​റേ​ബ്യ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ, ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്‍റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ് എ​ന്നി​വ​ർ അ​മീ​ര്‍ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ ആ​ശ്വ​സി​പ്പി​ക്കു​ന്നു




കു​വൈ​ത്തി​ലെ​ത്തി​യ ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ​ഫ​ത്താ​ഹ് അ​ൽ സീസി, ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യാ​ൻ എ​ന്നി​വ​ർ അ​മീ​ര്‍ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ ആ​ശ്വ​സി​പ്പി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്താ​ൻ കൂ​ടു​ത​ൽ രാ​ഷ്ട്ര​ത​ല​വ​ന്മാ​രും പ്ര​തി​നി​ധി​ക​ളും കു​വൈ​ത്തി​ലെ​ത്തി. അ​മീ​ര്‍ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ശൈ​ഖ് നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ്, ശൈ​ഖ് സ​ബാ​ഹ് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, മ​റ്റു സ​ഹാ​ബ് കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ രാ​ഷ്ട്ര​ത​ല​വ​ൻ​മാ​ർ അ​നു​​ശോ​ച​നം അ​റി​യി​ച്ചു.

സൗ​ദി അ​റേ​ബ്യ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും പ്ര​തി​നി​ധി സം​ഘ​വും അ​മീ​ര്‍ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ​യും രാ​ജ​കു​ടും​ബ​ത്തെ​യും ത​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും അ​നു​ശോ​ച​നം അ​റി​യി​ച്ചു. ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ​യും പ്ര​തി​നി​ധി​സം​ഘ​വും കു​വൈ​ത്തി​ലെ​ത്തി. ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്‍റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ്, ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യാ​ൻ എ​ന്നി​വ​രും കു​വൈ​ത്തി​ലെ​ത്തി.

അ​നു​ശോ​ച​നം അ​റി​യി​ക്കാ​ൻ ല​ബ​ന​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ജീ​ബ് മി​ക്കാ​റ്റി​യും പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ ന​ബി​ഹ് ബെ​റി​യും കു​വൈ​ത്തി​ലെ​ത്തി. ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ​ഫ​ത്താ​ഹ് അ​ൽ സി​സി​യും അ​മീ​റി​നെ​യും അ​സ്സ​ബാ​ഹ് കു​ടും​ബ​ത്തെ​യും കു​വൈ​ത്തി​ലെ​ത്തി ആ​ശ്വ​സി​പ്പി​ച്ചു. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ന്‍റെ പ്ര​തി​നി​ധി​യി​യാ​യി യു.​എ.​ഇ ഹ​യ​ർ കൗ​ൺ​സി​ൽ അം​ഗ​വും അ​ൽ ഫു​ജൈ​റ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഷ​ർ​ഖി​യും സം​ഘ​വും കു​വൈ​ത്തി​ലെ​ത്തി. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ (ഇ.​യു) ഗ​ൾ​ഫി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി ലു​യി​ഗി ഡി ​മാ​യോ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഗ​മി​ക്കു​ന്ന പ്ര​തി​നി​ധി സം​ഘ​വും അ​നു​ശോ​ച​നം അ​റി​യി​ച്ചു. യു.​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ പ്ര​തി​നി​ധി​യും യു.​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​നും കു​വൈ​ത്തി​ലെ​ത്തി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ഹ​മ്മ​ദ് അ​ൽ ഫ​ഹ​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം എ​ന്നി​വ​രെ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

ഖ​ത്ത​ർ അ​മീ​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി, ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ബി​ൻ സ​ൽ​മാ​ൻ അ​ൽ ഖ​ലീ​ഫ, ജോ​ർ​ദ​ൻ രാ​ജാ​വ് അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ, ജോ​ർ​ദ​ൻ കി​രീ​ടാ​വ​കാ​ശി ഹു​സൈ​ൻ ബി​ൻ അ​ബ്ദു​ല്ല, ഇ​റാ​ഖി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യ അ​ൽ സു​ദാ​നി എ​ന്നി​വ​രും നേ​ര​ത്തേ കു​വൈ​ത്തി​​ലെ​ത്തി​യി​രു​ന്നു. രാ​ഷ്ട്ര​ത​ല​വ​ൻ​മാ​രെ അ​മീ​രി ദി​വാ​ൻ കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ൽ അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citydeath of kuwait ameer
News Summary - Heads of State condoled
Next Story