കുവൈത്ത് സിറ്റി: രാമപുരം അസോസിയേഷൻ ഓഫ് കുവൈത്ത് സെയ്ൻറ് അഗസ്റ്റിൻ ഹൈസ്കൂളിൽ പഠിക്കുന്ന നിർധന കുട്ടികൾക്കായി 10 സ്മാർട്ട് ഫോണുകൾ നൽകി.
പ്രസിഡൻറ് ജെയ്ബി മാനുവൽ അധ്യക്ഷനായ സൂം യോഗത്തിൽ സംഘടന പ്രതിനിധിയായി നാട്ടിലുള്ള സുജിത് ആൻഡ്രൂസ് മേച്ചേരിൽ ഫോണുകൾ രാമപുരം ഫൊറോനാ പള്ളി വികാരിയും സ്കൂൾ മാനേജരുമായ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേലിനും പ്രധാനാധ്യാപകനായ സാബു ജോർജിനും കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷൈനി സന്തോഷ്, ടൗൺ വാർഡ് മെംബർ സണ്ണി പോരുന്നക്കോട്ട് എന്നിവർ സംബന്ധിച്ചു.
കുവൈത്തിൽനിന്ന് അസോസിയേഷൻ അംഗങ്ങൾ സൂമിലൂടെ യോഗത്തിൽ പങ്കെടുത്തു.രക്ഷാധികാരികളായ ഡൊമിനിക് മാത്യു ഏറത്ത്, ചെസ്സിൽ ചെറിയാൻ കവിയിൽ, ഉപദേശക സമിതി അംഗങ്ങളായ റോബി ജോൺ ചിറ്റടിക്കുന്നേൽ, മാത്തുക്കുട്ടി ജോസഫ് ഏറത്ത്, ബിജു ജേക്കബ് പുളിക്കൽ, വൈസ് പ്രസിഡൻറുമാരായ അനൂപ് ആൻഡ്രൂസ് ആലനോലിക്കൽ, ബിജു എബ്രഹാം കാഞ്ഞിരമറ്റം എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകനായ സാബു ജോർജ് മറുപടി പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി ജിജോ ജോസഫ് കുഴുമ്പിൽ സ്വാഗതവും ട്രഷറർ ജാക്സൺ ടോം മേലേട്ട് നന്ദിയും പറഞ്ഞു. സംഘടന നേതാക്കളായ നോബിൻ പുളിക്കൽ, ആസാദ് നായർ, ജിമ്മി തുണ്ടത്തിൽ, ഹരികൃഷ്ണൻ, ജോബിൻ ഏറത്ത്, അനൂപ് രാഘവൻ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.