ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൂപ്പൺ പ്രകാശനം
text_fieldsസെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൂപ്പൺ പ്രകാശനം ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ യോബേൽ 2022 ഒക്ടോബർ 28ന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടത്തും. ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ കൂപ്പൺ പ്രകാശനം യാക്കോബായ സഭയുടെ കാതോലിക്കേറ്റ് അസിസ്റ്റന്റും മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റിയുമായ ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
ഇടവക വികാരി ഫാ. ജിബു ചെറിയാൻ, എൻ.ഇ.സി.കെ അഡ്മിനിസ്ട്രേറ്റർ റോയി കെ. യോഹന്നാൻ, സെന്റ് മേരീസ് യാക്കോബായ ദേവാലയം വികാരി ഫാ. സിബി എൽദോസ്, സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ വികാരി ജോസ് ഫാ. സിജിൽ ജോസ്, ഫാ. സേവേറിയോസ്, തോമസ് ഇടവക സെക്രട്ടറി അജു പി. ഏലിയാസ്, ട്രസ്റ്റീ ജോൺ എം. പൈലി, ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർ ജിനു എം. ബേബി, കൂപ്പൺ കൺവീനർ സെഫി അലക്സ്, ജൂബിലി കൺവീനർ തമ്പി പോൾ എന്നിവർ ഈ ചടങ്ങിൽ സന്നിഹിതരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

