ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം
text_fieldsഹരിപ്പാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം തോമസ് കെ. തോമസ് എം.എൽ.എ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈത്ത് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അജി കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. കോവിഡ് സമയത്ത് സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന മനോജ് മാവേലിക്കരയെ ആദരിച്ചു. ജനറൽ സെക്രട്ടറി സിബി പുരുഷോത്തമൻ, വനിതാവേദി ചെയർപേഴ്സൻ സുവി അജിത് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ അനിൽ എബ്രഹാം സ്വാഗതവും ട്രഷറർ ബിനു യോഹന്നാൻ നന്ദിയും പറഞ്ഞു.
അത്തപ്പൂക്കളം, മാവേലി ആഗമനം, പുലികളി, തിരുവാതിര, നാടൻപാട്ട്, ഡാൻസ്, ഗാനമേള എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. ജയകൃഷ്ണൻ കെ. വാര്യർ, കലേഷ് ബി. പിള്ള, അജിത് ആനന്ദൻ, പ്രദീപ് പ്രഭാകരൻ, സുലേഖ അജി, ശാരി സജീവ്, ലേഖ പ്രദീപ്, തുളസി ജയകൃഷ്ണൻ, സതീശൻ, സജീവ് അപ്പുക്കുട്ടൻ, രാജീവ് എസ്. പിള്ള, സുരേഷ് ശേഖർ, പ്രദീപ് കുമാർ, റോബി തോമസ് എന്നിവർ നേതൃത്വം നൽകി.