മാംഗോ ഹൈപ്പർ ഷോപ്പ് ആൻഡ് വിൻ വിജയിക്ക് കാർ കൈമാറി
text_fieldsമാംഗോ ഹൈപ്പർ ഷോപ് ആൻഡ് വിൻ മെഗാ പ്രൈസ് വിജയിയായ കുമാരിക്ക് മാംഗോ ഹൈപ്പർ ചെയർമാൻ ആൻഡ് എം.ഡി
റഫീഖ് അഹമ്മദ് കാറിന്റെ താക്കോൽ കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഹൈപ്പർമാർക്കറ്റായ മാംഗോ ഹൈപ്പർ ഷോപ്പ് ആൻഡ് വിൻ കൂപ്പൺ ഡ്രോ വിജയിക്ക് സമ്മാനം കൈമാറി. മാംഗോ ഹൈപ്പർ 17ാം വാർഷികത്തിന്റെ ഭാഗമായാണ് കൂപ്പൺ ഡ്രോ ഏർപ്പെടുത്തിയത്. ഇന്ത്യൻ സ്വദേശിയും കുവൈത്തിൽ ഹൗസ് മെയ്ഡുമായ കുമാരി പ്രധാന സമ്മാനമായ കാറിന് അർഹയായി. മാംഗോ ഹൈപ്പർ ചെയർമാൻ ആൻഡ് എം.ഡി റഫീഖ് അഹമ്മദ് കാറിന്റെ താക്കോൽ കൈമാറി. മാംഗോ ഹൈപ്പർ ജനറൽ മാനേജർ അനസ് അബൂബക്കർ, ഡയറക്ടർ മൻസൂർ മൂസ, ഓപറേഷൻ മാനേജർ മുഹമ്മദാലി എന്നിവരും പങ്കെടുത്തു. അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്ന കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് 14ാം വാർഷികാഘോഷത്തിനിടെയായിരുന്നു സമ്മാന കൈമാറ്റം. കോഴിക്കോട് ജില്ല അസോസിയേഷൻ പ്രസിഡന്റ് നജീബ് പി.വി, അൽ മുല്ല എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ ഫിലിപ്പ് കോശി, മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദ് അലി വി.പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഉപഭോക്താക്കൾക്ക് മികച്ച ഉൽപന്നങ്ങൾ മിതമായ നിരക്കിൽ നൽകുന്നതിനൊപ്പം ഇത്തരം സമ്മാന പദ്ധതികളും തുടരുമെന്ന് മാംഗോ ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു.

