ഹംദാൻ മുഹമ്മദ് ഹംദാൻ അൽ-മുതൈരിക്ക് ഔദ്യോഗിക ബഹുമതിയോടെ വിട
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ കുവൈത്തി പൗരന് ഹംദാൻ മുഹമ്മദ് ഹംദാൻ അൽ-മുതൈരിയുടെ ഭൗതികാവശിഷ്ടങ്ങൾ ഔദ്യോഗിക ബഹുമതിയോടെ സുലൈബിഖാത്തില്‍ ഖബറടക്കി. 1990-ലെ ഇറാഖി അധിനിവേശത്തിലാണ് മുതൈരിയുടെ ജീവന് നഷ്ടമായത്. ഡി.എൻ.എ ടെസ്റ്റ് നടത്തിയാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്.
മരണാനന്തര ചടങ്ങുകള്‍ക്ക് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ നേതൃത്വം നല്കി. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, ഉന്നത പൊലീസ്-സൈനിക ഉദ്യോഗസ്ഥന്മാര് എന്നിവര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹും കിരീടാവകാശിയും ഹംദാൻ അൽ-മുതൈരിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. രാജ്യത്തിന്റെ വിമോചനത്തിനായി സ്വയം ത്യാഗം ചെയ്തവരെ രാജ്യം ആദരവോടെയാണ് ഓർമിക്കുന്നതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

