മധുരവൈവിധ്യത്തിെൻറ മേള: ഹിറ്റായി ഹൽവ ഫെസ്റ്റ്
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോടൻ സ്പെഷൽ ഹൽവ, കോഴിക്കോടൻ ബദാം ഹൽവ, ഇളനീർ ഹൽവ, കാഷ്യ ൂ ഹൽവ തുടങ്ങി തനത് കോഴിക്കോടൻ രുചിഭേദങ്ങളുമായി ഹൽവ ഫെസ്റ്റ് ശ്രദ്ധേയമാവുന് നു. കുവൈത്തിലെ പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറാണ് ഹൽവ ഫെസ്റ്റ് നടത്തുന് നത്.
ഇൗത്തപ്പഴം, പൈനാപ്പിൾ, മാങ്ങ, സ്ട്രോബറി, പഴം, മുന്തിരി, ഡ്രൈഫ്രൂട്ട്, തണ്ണിമത്തൻ തുടങ്ങി 19 ഫ്ലേവറുകളിൽ വിദഗ്ധർ തയാറാക്കിയ ഹൽവകൾ ഉപഭോക്താക്കൾക്ക് മധുരമുള്ള അനുഭവം സമ്മാനിക്കും. ഗ്രാൻഡ് ഹൈപ്പർ ഫഹാഹീൽ, അൽ റായ്, ഫർവാനിയ, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിലാണ് ഹൽവ ലഭ്യമാകുന്നത്. ഫെബ്രുവരി 12ന് സമാപിക്കും.
മധുരത്തോടൊപ്പം ഇത്തിരി എരിവും കൂടിച്ചേരുന്ന വേറെത്തന്നെയൊരു രുചിയാണ് പച്ചമുളക് ഹൽവ സമ്മാനിക്കുന്നത്. ഇഞ്ചി ഹൽവ, മസാല ഹൽവ എന്നിവയും അനുഭവിച്ചറിയേണ്ട പുതിയ രുചിക്കൂട്ടാണ്. ഇവ കൂടാതെ ചക്ക ഹൽവ, അരി ഹൽവ, ഗീ ഹൽവ, ഗോതമ്പ് ഹൽവ തുടങ്ങി വൈവിധ്യങ്ങളുടെ മധുരമേള തന്നെയാണ് ഹൽവ ഫെസ്റ്റ്. കോഴിക്കോടൻ ഹൽവ തയാറാക്കുന്നതിൽ വൈദഗ്ധ്യമുള്ളവരെയാണ് ഹൽവ ഫെസ്റ്റിനായി ഗ്രാൻഡ് ഹൈപ്പർ ഏൽപിച്ചിട്ടുള്ളത്.
