ഹലാ ഇവൻസ് -സ്പോർട്ടി ഏഷ്യ കുവൈത്ത് സോക്കർ അക്കാദമി ടൂർണമെന്റിന് തുടക്കം
text_fieldsഹലാ ഇവൻസ് -സ്പോർട്ടി ഏഷ്യ കുവൈത്ത് സോക്കർ അക്കാദമി ടൂർണമെന്റിൽ നിന്ന്
കുവൈത്ത് സിറ്റി: ഹലാ ഇവൻസും സ്പോർട്ടി ഏഷ്യ കുവൈത്ത് സോക്കർ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ സോക്കർ കാർണിവലിന് തുടക്കം. വെള്ളിയാഴ്ച ദസ്മാനിലെ ഈസാ ഹുസൈൻ അൽ യൂസഫി ഗ്രൗണ്ടിൽ ആരംഭിച്ച മത്സരം ശനിയാഴ്ചയും തുടരും.
അണ്ടർ 8,10,12 കാറ്റഗറിയിലായുള്ള മത്സരങ്ങളിൽ 60 ഓളം അക്കാഡമി, സ്കൂൾ ടീമുകളെ ടീമുകൾ പങ്കെടുക്കുന്നുണ്ട്.
അണ്ടർ 14/16 കാറ്റഗറിയിലുള്ള മത്സരങ്ങൾ ശനിയാഴ്ച നാലു മുതൽ പത്തു വരെ നുസ്ഹയിലുള്ള പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ അരങ്ങേറും. അറബ്, യൂറോപ്യൻ, ഇന്ത്യൻ അക്കാദമികൾ, സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 100ലേറെ മത്സരങ്ങൾ നടക്കും. അണ്ടർ 18 കാറ്റഗറി മത്സരങ്ങൾ വരുന്ന ആഴ്ചകളിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു.
ഗ്രൂപ്പ് കം നോക്ക്ഔട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. വിജയികൾക്ക് ട്രോഫികളും മെഡലുകളും, എല്ലാ കാറ്റഗറിയിലും ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് ഗോൾകീപ്പർ, ബെസ്റ്റ് ഡിഫൻഡർ, ടോപ് സ്കോറർ അവാർഡുകളും
സമ്മാനിക്കും.

