Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ് സീസൺ പൂർത്തീകരണം; സൗദി അറേബ്യക്ക് അഭിനന്ദനം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഹജ്ജ് സീസൺ വിജയകരമായി പൂർത്തിയാക്കിയ സൗദി അറേബ്യക്ക് അഭിനന്ദന സന്ദേശങ്ങൾ അയച്ച് കുവൈത്ത് നേതൃത്വം. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനും കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും അഭിനന്ദനങ്ങൾ അറിയിച്ചു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് സൗദി നേതൃത്വത്തിന് പ്രത്യേക സന്ദേശങ്ങൾ അയച്ചു. ലോകമുസ്ലിംകൾക്ക് സുഗമമായ ഹജ്ജ് അനുഭവം ഒരുക്കിയ സൗദി അറേബ്യയുടെ ശ്രമങ്ങൾക്ക് കുവൈത്ത് നേതൃത്വം നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

