ഹജ്ജ് തീർഥാടകർക്ക് കെ.ഐ.ജി സ്വീകരണം
text_fieldsഹജ്ജ് തീർഥാടകർക്ക് കെ.ഐ.ജി വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് മുഖേന ഈ വർഷത്തെ ഹജ്ജ് തീർഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ സംഘത്തെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു. കെ.ഐ.ജി ഹജ്ജ് ഉംറ സെൽ ആക്ടിങ് കൺവീനർ ഖലീലുറഹ്മാൻ, അബ്ദുൽ വാഹിദ്, ജവാദ്, നവാസ് എസ്.പി, സമിയാ ഫൈസൽ, ഷഹനാ നസീം, ഷെമീറാ ഖലീൽ, ജൈഹാൻ, സുമി മനാഫ്, സമീറാ മുനീർ, അജ് വാ ഫിർദൗസ് എന്നിവർ വിമാനത്താവളത്തിൽ എത്തി.
കെ.ഐ.ജി പ്രസിഡന്റ് പി.ടി.ശരീഫിന്റെ നേതൃത്വത്തിൽ കുവൈത്തിൽ നിന്ന് പുറപ്പെട്ട ഹജ്ജ് സംഘത്തിൽ 17 പേര് ഉണ്ടായിരുന്നു. തിരിച്ചെത്തിയവർ യാത്ര വളരെ സൗകര്യപ്രദവും ഹൃദ്യവുമായതിലുമുള്ള സന്തോഷം പങ്കുവെച്ചു. ഹജ്ജ് കർമങ്ങൾ സുഖമമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി അർപ്പിച്ചു.
പത്തുവർഷത്തെ ഇടവേളക്കു ശേഷമാണ് വിദേശികളുടെ സംഘത്തിന് കുവൈത്തിൽ നിന്ന് നേരിട്ടുള്ള ഹജ്ജ് യാത്ര പുനരാരംഭിച്ചത്. തുടർന്നും ഹജ്ജ്, ഉംറ എന്നിവക്ക് സൗകര്യം ഒരുക്കുമെന്ന് കെ.ഐ.ജി ഹജ്ജ് ഉംറ സെൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

