ഹജ്ജ് തീർഥാടകരുടെ യാത്രയും ഒരുക്കങ്ങളും വിലയിരുത്തി
text_fieldsഹജ്ജ് ഏകോപന യോഗത്തിൽനിന്ന്
കുവൈത്ത്‌സിറ്റി: കുവൈത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ യാത്രയും ഒരുക്കങ്ങളും വിലയിരുത്തി അധികൃതർ. തീർഥാടകരുടെ യാത്രയുമായി ബന്ധപ്പെട്ട് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ശൈഖ് ഹുമൗദ് മുബാറക് അൽ ഹുമൗദ് അസ്സബാഹ്, ഇസ്ലാമിക കാര്യ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി ഡോ. സുലൈമാൻ അൽ സുവൈലിമുമായി ഏകോപന യോഗം ചേർന്നു.
തീർഥാടകരുടെ പുറപ്പെടൽ, വരവ് നടപടിക്രമങ്ങൾ എന്നിവ സുഗമമാക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾക്കിടയിൽ ഏകോപനം വർധിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ യോഗം അവലോകനം ചെയ്തതു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും ഉയർന്ന തലത്തിലുള്ള സൗകര്യങ്ങളും സംഘാടനവും ഉറപ്പാക്കുന്നതിനുള്ള നടപടികളും വിലയിരുത്തി. ഹജ്ജ് സീസണിൽ തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും സംയുക്ത ഏകോപനത്തിന്റെ പ്രാധാന്യവും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

