Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹ​ജ്ജ് സം​ഘാ​ട​നം;...

ഹ​ജ്ജ് സം​ഘാ​ട​നം; സ​ൽ​മാ​ൻ രാ​ജാ​വി​ന് കു​വൈ​ത്തി​ന്റെ അ​ഭി​ന​ന്ദ​നം

text_fields
bookmark_border
Hajj organization
cancel

കു​വൈ​ത്ത് സി​റ്റി: ഹ​ജ്ജി​ന്റെ കു​റ്റ​മ​റ്റ​തും വി​ജ​യ​ക​ര​വു​മാ​യ സം​ഘാ​ട​ന​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​ന് കു​വൈ​ത്തി​ന്റെ പ്ര​ശം​സ. കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ സ​ൽ​മാ​ൻ രാ​ജാ​വി​ന് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ചു. ഹ​ജ്ജി​ന്റെ വി​ജ​യ​ക​ര​മാ​യ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ൽ ദൈ​വി​ക സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം, സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും സ​ർ​ക്കാ​റി​ന്റെ​യും ജ്ഞാ​ന​പൂ​ർ​വ​ക​മാ​യ പ​രി​ച​ര​ണം സ​ഹാ​യ​ക​മാ​യ​താ​യി അ​മീ​ർ ചൂ​ണ്ടി​ക്കാ​ട്ടി. സൗ​ദി​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ​യും മേ​ഖ​ല​ക​ളു​ടെ​യും സ​മ​ർ​പ്പി​ത​വും ഉ​ത്സാ​ഹ​ത്തോ​ടെ​യു​മു​ള്ള പ്ര​യ​ത്‌​ന​ങ്ങ​ൾ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യി. മ​ക്ക​യി​ലെ തു​ട​ർ​ച്ച​യാ​യ വി​പു​ലീ​ക​ര​ണ​ങ്ങ​ളും തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ഉ​ട​നീ​ളം ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​തും അ​മീ​ർ സൂ​ചി​പ്പി​ച്ചു.

പ​ര​സ്പ​ര സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഹ​ജ്ജ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും ഖാ​ലി​ദ് അ​ൽ ഫൈ​സ​ൽ രാ​ജ​കു​മാ​ര​ൻ, മ​ക്ക മേ​ഖ​ല​യു​ടെ ഗ​വ​ർ​ണ​റും സെ​ൻ​ട്ര​ൽ ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സൗ​ദ് ബി​ൻ നാ​യി​ഫ് അ​ൽ സ​ഊ​ദ് രാ​ജ​കു​മാ​ര​ൻ എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളെ അ​മീ​ർ പ്ര​ശം​സി​ച്ചു. സൗ​ദി അ​റേ​ബ്യ​യു​ടെ എ​ല്ലാ ന​ന്മ​ക​ൾ​ക്കും ദൈ​വം പ്ര​തി​ഫ​ലം ന​ൽ​ക​ട്ടെ​യെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ കീ​ഴി​ൽ സൗ​ദി അ​റേ​ബ്യ​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ന​ൽ​കാ​നും അ​മീ​ർ പ്രാ​ർ​ഥി​ച്ചു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും ഹ​ജ്ജി​ന്റെ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വി​നെ​യും സൗ​ദി ഭ​ര​ണ​നേ​തൃ​ത്വ​ത്തെ​യും അ​ഭി​ന​ന്ദി​ച്ച് സ​ന്ദേ​ശം അ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King SalmanHajj NewsKuwait
News Summary - Hajj organization; Kuwait congratulates King Salman
Next Story