ഹജ്ജ്: കുവൈത്തിൽനിന്നുള്ള തീർഥാടകരുടെ സംഘം എത്തിത്തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: ഹജ്ജ് കർമം കഴിഞ്ഞ് കുവൈത്തിൽനിന്നുള്ള തീർഥാടകരുടെ സംഘം എത്തിത്തുടങ്ങി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ -1 ൽ ആദ്യ സംഘമെത്തി. ഇന്നും നാളെയുമായി ബാക്കിയുള്ളവരും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷത്തെ തീർഥാടനം അസാധാരണമാംവിധം സുസംഘടിതമായിരുന്നുവെന്ന് തീർഥാടകർ വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യങ്ങളിലും വേഗത്തിൽ പ്രതികരിക്കുന്നതിന് പുണ്യസ്ഥലങ്ങളിലുടനീളം ടീമുകളെയും ഫീൽഡ് യൂനിറ്റുകളെയും വിന്യസിക്കുന്നത് ഉൾപ്പെടെയുള്ള സമഗ്രമായ തയാറെടുപ്പുകൾക്ക് അവർ സൗദി അറേബ്യയെ പ്രശംസിച്ചു.
കുവൈത്ത് വിമാനത്താവളത്തിലും തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. തീർഥാടകരെ യാത്രയാക്കുന്നതിനും സ്വീകരിക്കുന്നതിനും സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ഔദ്യോഗിക പ്രതിനിധികളും വിമാനത്തവളത്തിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.