ഹജ്ജ്: കുവൈത്തിൽ ആറുദിവസത്തിനുള്ളിൽ 24,000 അപേക്ഷ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ച് ആറു ദിവസത്തിനുള്ളിൽ ലഭിച്ചത് 24,000 അപേക്ഷ. ഔഖാഫ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പാണ് അപേക്ഷ സ്വീകരിക്കുന്നത്. സ്വദേശികൾക്കൊപ്പം വിദേശികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
എണ്ണായിരം പേര്‍ക്കാണ് ഈ വര്‍ഷം കുവൈത്തില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കുക. ഈമാസം 29 മുതലാണ് രജിസ്ട്രേഷന് ആരംഭിച്ചത്.
http://hajj-register.awqaf.gov.kw എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സേവനങ്ങൾ, ചെലവ് എന്നിവ ഉൾപ്പെടെയുള്ള പൂർണമായ വിശദാംശങ്ങളടങ്ങിയ സന്ദേശം ലഭിക്കും.
തുടര്‍ന്ന് അപേക്ഷകന് അനുയോജ്യമായത് തിരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്തവരിൽ നിന്നും ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തീർഥാടകരെ തെരഞ്ഞെടുക്കുക.
ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഇതിന് ശേഷമാകും നറുക്കെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

