ഹജ്ജ് 2018: അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു; അവസാന തീയതി ശഅ്ബാൻ 30
text_fieldsകുവൈത്ത് സിറ്റി: ഈ വർഷം ഹജ്ജിന് പോകുന്നവരിൽനിന്ന് അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു. ഔഖാഫ്- ഇസ്ലാമികകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് അസദ് ഇമാദിയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോഴത്തെ തീരുമാനപ്രകാരം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ശഅ്ബാൻ 30 ആണെന്നും ഇത് നീട്ടണമെന്ന് സൗദി ഹജ്ജ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 49 ഹംലകൾക്കാണ് ഹജ്ജ് സേവനങ്ങൾ നടത്താൻ ഇക്കുറി അനുമതി നൽകിയത്. ഹജ്ജ് ഹംലകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേതിെനക്കാൾ 14 ശതമാനത്തിെൻറ വർധനയുണ്ട്.
എട്ട് ഹംലകൾക്ക് 1550 ദീനാർ 1700 വരെ ദീനാറുകൾ ഈടാക്കി 1226 പേരെ ഹജ്ജിന് കൊണ്ടുപോയി തിരിച്ചെത്തിക്കാനാണ് നിർദേശം നൽകിയത്. നാല് ഹാജിമാർക്ക് ഒരു മുറി എന്ന രീതിയിൽ താമസസൗകര്യം ഈ ഹംലകൾ ഒരുക്കണം. താമസമടക്കം 1850 -2000 ദീനാറിന് ഹജ്ജ് സേവനങ്ങൾ പൂർത്തീകരിക്കാനാണ് ആറ് ഹംലകൾക്ക് നൽകിയ നിർദേശം. ഹജ്ജ് സേവന മേഖലയിൽ കുവൈത്ത് ഹംലകൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന നിലവാരത്തിലുള്ളതാണെന്ന് ഇമാദി അവകാശപ്പെട്ടു. കുവൈത്തിൽനിന്ന് പോകുന്നവരുടെ സൗകര്യം ഉറപ്പുവരുത്തുന്നതിന് ഹജ്ജ്- ഉംറ കാര്യങ്ങളുമായി ബന്ധപ്പെട്ട ഉന്നതസമിതി സൗദിയിൽ അടുത്തിടെ സന്ദർശനം നടത്തിയിരുന്നു. അതിനിടെ, അനധികൃത ഹംലകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് ഇമാദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
