Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉലകം ചുറ്റും ഹാഫിസ് കുവൈത്തിലുണ്ട്

text_fields
bookmark_border
'കേരള ടു ആഫ്രിക്ക' എന്ന പേരിൽ കഴിഞ്ഞ നവംബർ 25ന് മൂവാറ്റുപുഴ നിന്നാണ് യാത്ര ആരംഭിച്ചത്
ഉലകം ചുറ്റും ഹാഫിസ് കുവൈത്തിലുണ്ട്
cancel
camera_alt

ലോകസഞ്ചാരത്തനിറങ്ങിയ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ്​ ഹാഫിസ്​ കുവൈത്തിൽ 

Listen to this Article

കുവൈത്ത് സിറ്റി: ലോകസഞ്ചാരത്തിനിറങ്ങിയ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഹാഫിസ് (19) കുവൈത്തിലെത്തി. കൂടെയുണ്ടായിരുന്ന ഇജാസ് ഇഖ്ബാൽ (22) അസുഖത്തെ തുടർന്ന് സൗദിയിൽനിന്ന് തൽക്കാലം ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി. ഇദ്ദേഹം ഒരാഴ്ചക്കകം ഹാഫിസിനൊപ്പം ചേരും. KL 17 W 2866 എന്ന രജിസ്ട്രേഷൻ നമ്പറുള്ള കറുത്ത മഹീന്ദ്ര ഥാർ വാഹനം ഒരാഴ്ച കുവൈത്തിലുണ്ടാകും.

'കേരള ടു ആഫ്രിക്ക' എന്ന പേരിൽ കഴിഞ്ഞ നവംബർ 25ന് മൂവാറ്റുപുഴക്കടുത്ത് പുതുപ്പാടിയിൽനിന്നാണ് ഇവരുടെ യാത്ര ആരംഭിച്ചത്. ഡീൻ കുര്യാക്കോസ് എം.പിയും ചലച്ചിത്രനടൻ ഷിയാസ് കരീമും ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഒന്നരവർഷം കൊണ്ട് ജി.സി.സി രാജ്യങ്ങളിലും ആഫ്രിക്കയിലും സഞ്ചരിക്കുകയാണ് അടുത്ത ബന്ധുക്കളായ ഇരുവരുടെയും ലക്ഷ്യം.

കൊച്ചിയിൽനിന്ന് അയച്ച വാഹനം ഡിസംബർ ആറിനാണ് ദുബൈയിൽ കിട്ടിയത്. ദുബൈയിലെ സഞ്ചാരത്തിനുശേഷം ഒമാനിലേക്ക് പോകാനായിരുന്നു ലക്ഷ്യം. എന്നാൽ, വലതുവശ ഡ്രൈവിങ്ങുള്ള വാഹനത്തിന് അനുമതി ലഭിച്ചില്ല. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പാസ്പോർട്ടിൽ സീലും പതിച്ചശേഷമാണ് മടങ്ങേണ്ടിവന്നത്. തുടർന്നാണ് സൗദിയിൽ എത്തിയത്. ആദ്യ ശ്രമത്തിൽ ഇവിടേക്കും കടക്കാനായില്ല. പിന്നീട് സൗദി അധികൃതരിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് സൗദിയിലെ യാത്ര തുടങ്ങാനായത്.

അതിന് ശേഷം ബഹ്റൈനിലെത്തി. അവിടെനിന്ന് കുവൈത്തിലെത്തി. കുവൈത്തിൽനിന്ന് ഖത്തറിലേക്ക് പോകും. വിസ ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ട് കുവൈത്തിലേക്ക് വരാൻ പ്രയാസപ്പെട്ടപ്പോൾ തുണയായത് എ.എം ഗ്രൂപ് ഓഫ് കമ്പനിയുടെ കീഴിലുള്ള ദുബൈ ദുബൈ കറക് മക്കാനിയാണ് കുവൈത്തിലേക്ക് വിസ സ്പോൺസർ ചെയ്തത്. വ്യാഴാഴ്ച കറക് മക്കാനിയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുേമ്പാൾ വിശിഷ്ടാതിഥിയായി ഹാഫിസുണ്ടാകും.

സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാ വിഡിയോകൾ കണ്ടതാണ് ലോകസഞ്ചാരത്തിന് പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് ഹാഫിസ് പറഞ്ഞു. യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ അദ്ദേഹത്തെയും ക്ഷണിച്ചിരുന്നു. എന്നാൽ, മറ്റൊരു പരിപാടിയുടെ തിരക്കിലായതിനാൽ അദ്ദേഹത്തിന് എത്താനായില്ല. എത്തിച്ചേരുന്ന രാജ്യങ്ങളിലെ സംസ്കാരവും ഭക്ഷണ രീതികളും മനസ്സിലാക്കിയാണ് ഇരുവരും യാത്ര തുടരുന്നത്. യാത്രയിലുടനീളം പ്രവാസികളുടെ ഭാഗത്തുനിന്ന് പൂർണപിന്തുണയാണ് ലഭിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.

യാത്രയുടെ വിശേഷങ്ങൾ Unknown destinations 17 എന്ന യൂട്യൂബ് ചാനലിലൂടെ ദിവസവും പങ്കുവെക്കുന്നുമുണ്ട്. അകത്ത് ആംബുലൻസ് ബെഡ്, പുറത്ത് സ്റ്റിക്കർ എന്നിവയൊഴിച്ചാൽ വാഹനത്തിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇവരുടെ ലോക സഞ്ചാരം. യാത്രക്ക് പ്രോത്സാഹനം നൽകാൻ ഒരു സ്പോൺസർ എത്തിയിരുന്നെങ്കിൽ എന്ന ആഗ്രഹവും ഈ സഞ്ചാരികൾക്കുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hafiz arrives in Kuwait
Next Story