കിരീടാവകാശിയുമായി ചർച്ച നടത്തി
text_fieldsകിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് സലിം അൽ അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മൻസൂർ
അൽ ഉതൈബി, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബദൈവി എന്നിവർക്കൊപ്പം
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി ഞായറാഴ്ച ബയാൻ കൊട്ടാരത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് സലീം അൽ അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ചർച്ച നടത്തി.
പുതുതായി ചുമതലയേറ്റ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മൻസൂർ അൽ ഉതൈബി, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബദൈവി എന്നിവരെ അദ്ദേഹം കിരീടാവകാശിക്ക് പരിചയപ്പെടുത്തി. അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക്, കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ ജമാൽ അൽ തയാബ്, കിരീടാവകാശിയുടെ വിദേശകാര്യ അണ്ടർ സെക്രട്ടറി മാസിൻ അൽ എസ്സ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

