അഞ്ചിെൻറ മൊഞ്ചിൽ ഹബീബ്സ് ഇൻ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഹബീബ്സ് ഇൻ കുവൈത്ത് എന്ന മലയാളി കൂട്ടായ്മ അഞ്ചാം വാർഷികം മംഗഫിലെ പെരിയാർ ഒാഡിറ്റോറിയത്തിൽ നടത്തി. പ്രസിഡൻറ് നൗഷാദ് ഷംസു അധ്യക്ഷത വഹിച്ചു. ഗായകനും ആൽബം നിർമാതാവുമായ സലീം കോടത്തൂർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
‘കാരുണ്യം’ പദ്ധതിക്കായി സംഘടന ശേഖരിച്ച രണ്ടു ലക്ഷം രൂപ കാൻസർ രോഗികൾക്കായി അബ്ദുൽ ഫത്താഹ് തയ്യിൽ വിതരണം ചെയ്തു. സംഘടനയിൽനിന്ന് ഭവനമില്ലാത്തവർക്ക് നൽകുന്ന 50,000 രൂപ ഒരംഗത്തിന് ബ്ലഡ് ഡോണേഴ്സ് കേരള പ്രസിഡൻറ് രഘുപാലിൽനിന്ന് നജീബ് യൂനുസ് ഏറ്റുവാങ്ങി.
സംഘടനയുമായി സഹകരിച്ച് പ്രവർത്തിച്ചവരേയും മികച്ച പ്രവർത്തനം കാഴ്ചെവച്ച അംഗങ്ങളെയും ആദരിച്ചു. വിവിധ കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി. സെക്രട്ടറി നിസാർ കൊട്ടിക്കൽ സ്വാഗതവും ട്രഷററും പ്രോഗ്രാം കൺവീനറുമായ നിസാർ പുനലൂർ നന്ദിയും പറഞ്ഞു.
