ഐ.സി.എസ്.കെ സീനിയറിൽ ‘ഗ്യാനോത്സവ്-2025' നാളെ
text_fieldsകുവൈത്ത് സിറ്റി: യുവ പഠിതാക്കളുടെ ആശയങ്ങൾക്കും കണ്ടെത്തലുകൾക്കും വേദിയൊരുക്കി ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ (ഐ.സി.എസ്.കെ) ‘ഗ്യാനോത്സവ്- 2025’ വ്യാഴാഴ്ച. ഐ.സി.എസ്.കെ 33 അക്കാദമിക് ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള 1,200ൽ അധികം വിദ്യാർഥികൾ ഗ്യാനോത്സവിന്റെ ഭാഗമാകും.
ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ചരിത്രം, സാമ്പത്തിക ശാസ്ത്രം, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ്, സംരംഭകത്വം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആർട്ട്‌സ്, ഫാഷൻ സ്റ്റഡീസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാസ് മീഡിയ തുടങ്ങി നിരവധി ഡിപ്പാർട്ട്മെന്റുകൾ മേളയിൽ പങ്കെടുക്കും.
നൂതനാശയങ്ങൾ, സർഗാത്മകത എന്നിവ പ്രതിഫലിക്കുന്ന വർക്കിംഗ് ആന്റ് സ്റ്റിൽ മോഡലുകൾ, ഡിജിറ്റൽ ഡിസ്പ്ലേകൾ, ഇന്ററാക്ടീവ് സെഷനുകൾ, തത്സമയ പ്രകടനങ്ങൾ, പസിലുകൾ, ഓൺ-ദി-സ്പോട്ട് പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ 700 ൽ അധികം പ്രദർശനങ്ങൾ മേളയിൽ അവതരിപ്പിക്കും. കരകൗശല വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ, നൂതന ഉൽപ്പന്നങ്ങൾ എന്നിവയുടെ വിവിധ വാണിജ്യ സ്റ്റാളുകളും മേളയിലുണ്ടാകും. കുവൈത്തിലെ കെനിയൻ അംബാസഡർ ഹലീമ എ. മുഹമദ് മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

