ഇസ്ലാമിക് വുമൺ അസോസിയേഷൻ കുടുംബസംഗമം
text_fieldsഅബ്ബാസിയ: ഇസ്ലാമിക് വുമൺ അസോസിയേഷൻ ബിൽകീസ് മസ്ജിദ്, ഗാർഡൻ യൂനിറ്റുകൾ സംയുക്തമായി കുടുംബസംഗമം നടത്തി. െഎവ ബിൽകീസ് മസ്ജിദ് യൂനിറ്റ് പ്രസിഡൻറ് ഹർഷിന യാസിർ സ്വാഗതം പറഞ്ഞു. ബിൽകീസ് ഗാർഡൻ യൂനിറ്റ് പ്രസിഡൻറ് മുഹ്സിന ഫായിസ് അധ്യക്ഷത വഹിച്ചു.
ബിഷാറ ബഷീർ ഖിറാഅത്ത് നടത്തി. ‘വിജയത്തിലേക്കുള്ള വഴി’ എന്ന വിഷയത്തിൽ െഎവ കേന്ദ്ര പ്രസിഡൻറ് മെഹബൂബ അനീസ് സംസാരിച്ചു. ദൈവത്തിെൻറ തൃപ്തിക്കനുസരിച്ച് ജീവിതം നയിക്കുകയും ആ വഴിയിൽ ത്യാഗപരിശ്രമങ്ങൾ അർപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ വിജയത്തിലെത്താൻ കഴിയൂവെന്ന് അവർ പറഞ്ഞു. കെ.െഎ.ജി വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ ‘കുടുംബം സ്വർഗമാണ്’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കുടുംബജീവിതത്തിെൻറ സന്തോഷങ്ങൾ ആസ്വദിക്കാനും ഏറ്റവും ഉത്തമമായി രീതിയിൽ കുടുംബത്തെ ചിട്ടപ്പെടുത്താനും ആസൂത്രിതമായ നീക്കങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ദൈവത്തിൽനിന്നുള്ള കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ടെന്നും അത് പാലിച്ച് ജീവിക്കുകയാണെങ്കിൽ കുടുംബം സ്വർഗമായിത്തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.